മോദിയുടെ സുഹൃത്തിന് നികുതിദായകർ 1 ലക്ഷം കോടി നല്‍കണം; റഫാലിൽ രാഹുൽ

Published On: 28 July 2018 3:30 PM GMT
മോദിയുടെ സുഹൃത്തിന് നികുതിദായകർ 1 ലക്ഷം കോടി നല്‍കണം; റഫാലിൽ രാഹുൽ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ സുഹൃത്തിന് രാജ്യത്തെ നികുതിദായകർ അടുത്ത 50 വർഷം 1 ലക്ഷം കോടി രൂപ അടയ്ക്കേണ്ട അവസ്ഥയാണെന്ന് രാഹുൽ പരിഹസിച്ചു.

ഇന്ത്യ ഫ്രാന്‍സില്‍നിന്നു വാങ്ങാന്‍ ഉദ്ദേശിക്കുന്ന 36 റാഫേല്‍ വിമാനങ്ങളുടെ പരിപാലനത്തിന് പ്രധാനമന്ത്രിയുടെ സുഹൃത്തിന്റെ സംയുക്ത സംരംഭത്തിന് അടുത്ത അമ്പതുവര്‍ഷത്തില്‍ രാജ്യത്തെ നികുതിദായകര്‍ ഒരുലക്ഷം കോടി രൂപ നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പേരു പറയാതെ 'മിസ്റ്റര്‍ 56' എന്നാണ് ട്വീറ്റില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ട്വീറ്റിന്റെ പൂർണരൂപം:

അടുത്ത അമ്പതുവര്‍ഷത്തില്‍ ഇന്ത്യയിലെ നികുതിദായകര്‍ മിസ്റ്റര്‍ 56ന്റെ സുഹൃത്തിന്റെ സംയുക്തസംരംഭത്തിന്​ രാജ്യം വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങളുടെ പരിപാലനത്തിന് ഒരുലക്ഷം കോടി രൂപ നല്‍കേണ്ടി വരും. പ്രതിരോധമന്ത്രി പത്രസമ്മേളനം വിളിച്ച് ഇത് നിരാകരിക്കും, പതിവുപോലെ. പക്ഷെ സത്യം ഞാന്‍ ഇതിനൊപ്പം ചേര്‍ക്കുന്ന പ്രസന്റേഷനിലുണ്ട്.

Top Stories
Share it
Top