രാജ്‌നാഥ് സിംഗിന് 2 രൂപ 50 പൈസ അയച്ചു നല്‍കി ആപിന്റെ രാഘവ് ചദ്ദ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് 2 രൂപ 50 പൈസയുടെ ഡിഡി അയച്ച് ആംആദ്മി പാര്‍ട്ടി നേതാവും ദേശീയ വക്താവുമായ രാഘവ് ചദ്ദ. പണത്തിന്റെ...

രാജ്‌നാഥ് സിംഗിന് 2 രൂപ 50 പൈസ അയച്ചു നല്‍കി ആപിന്റെ രാഘവ് ചദ്ദ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് 2 രൂപ 50 പൈസയുടെ ഡിഡി അയച്ച് ആംആദ്മി പാര്‍ട്ടി നേതാവും ദേശീയ വക്താവുമായ രാഘവ് ചദ്ദ. പണത്തിന്റെ കൂടെ രാജ്‌നാഥ് സിംഗിന് കത്തും അയച്ചിട്ടുണ്ട്. ഡല്‍ഹി ധനകാര്യ മന്ത്രിയുടെ ഉപദേശകനായിരുന്നു രാഘവ് ചദ്ദ.

രാഘവ് ചദ്ദയെ അടക്കം 9 പേരെ ഇരട്ടപദവിയുടെ പേരില്‍ പുറത്താക്കിയിരുന്നു. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് താന്‍ വാങ്ങിച്ച പണമാണ് രാജ്‌നാഥ് സിംഗിന് അയച്ചതെന്ന് രാഘവ് ചദ്ദ പറഞ്ഞു. 2015ല്‍ അധികാരത്തില്‍ ആപ് എത്തിയപ്പോള്‍ കുറച്ചു പേരെ ഉപദേശകരായി നിയമച്ചിരുന്നു. ഇത് ജനജീവിതത്തെ സുഗമമാക്കാനുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ചെയ്തത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അവര്‍ ജോലി ചെയ്തത്. അത് കൊണ്ടാണ് അവര്‍ നോട്ടപ്പുള്ളികളായതെന്നും രാഘവ് ചദ്ദ പറഞ്ഞു.

എനിക്ക് ചാര്‍ട്ടേഡ് അക്കൗണ്ടായി നിരവധി വര്‍ഷത്തെ അനുഭവ പാരമ്പര്യമുണ്ട്. 2015ല്‍ അതിനാലാണ് ഞാന്‍ ധനകാര്യമന്ത്രിയുടെ ഉപദേശകനായി നിയമിക്കപ്പെട്ടത്. ഒരു മാസം 1 രൂപ ശമ്പളത്തിനാണ് ഞാന്‍ ജോലിക്ക് കയറുന്നത്. ബഡ്ജറ്റ് തയ്യാറാക്കുന്നതിന് വേണ്ടി 75 ദിവസമാണ് ജോലി ചെയ്തത്. അതിനു ശേഷം ജോലി വേണ്ടെന്ന് വെച്ചു. ആ 75 ദിവസത്തെ ശമ്പളമാണ് മന്ത്രിക്ക് ഞാന്‍ അയച്ചു കൊടുത്തതെന്നും രാഘവ് ചദ്ദ പറഞ്ഞു.

Story by
Read More >>