നോട്ടുനിരോധനം; വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് രഘുരാം രാജന്‍

Published On: 12 April 2018 2:30 PM GMT
നോട്ടുനിരോധനം; വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പഴിച്ച് രഘുരാം രാജന്‍

ന്യൂഡല്‍ഹി: നോട്ടു നിരോധന വിഷയത്തില്‍ വീണ്ടും നരേന്ദ്ര മോദിസര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍. മുമ്പും ഇതേ വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചയിച്ചിരുന്നു ഇദ്ദേഹം.

നോട്ടു നിരോധനം സര്‍ക്കാര്‍ റിസര്‍വ്വ് ബാങ്കിനെ അറിയിച്ചിരുന്നുവെന്നും മറുപടിയായി തീരുമാനത്തിലെ അപാകത വ്യക്തമായി ചൂണ്ടികാട്ടിയിരുന്നെന്നും രാജന്‍ പറഞ്ഞു. നോട്ടുനിരോധനം വ്യക്തമായ ആസൂത്രണത്തോടെയല്ലെന്നും ആ നീക്കം ഗുണകരമാവില്ലെന്നും മുന്നറിയിപ്പു നല്‍കിയെന്നുമാണ് മുന്‍ ആര്‍ബിഐ തലവന്റെ വാദം. അതേസമയം ചരക്കു സേവന നികുതി വരുമാനം മെച്ചപ്പെടുത്താമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രഘുരാം രാജന്‍ ജിഎസ്ടി അപാകതകള്‍ പരിഹാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഫലം അടുത്ത പൊതുതെരെഞ്ഞെടുപ്പ് കഴിഞ്ഞാലേ പ്രകടമാവു. ഓരോ വര്‍ഷവും 12 ദശ ലക്ഷം തൊഴില്‍രഹിതര്‍ സൃഷ്ടിക്കപ്പെടുന്ന ഇന്ത്യയില്‍ 7.5 ശതമാനം വളര്‍ച്ചാ നിരക്ക് ആശ്വാസ്യമല്ല. രാഷ്ടീയ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top