പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിയുടെ ഫ്യൂവല്‍ ചലഞ്ച്‌

Published On: 24 May 2018 11:45 AM GMT
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധിയുടെ ഫ്യൂവല്‍ ചലഞ്ച്‌

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ചിന് തയ്യാറാണെന്ന പ്രതികരണത്തിലൂടെ പുലിവാല് പിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വലിയ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയിലൊന്നും പ്രതികരിക്കാതെ സെലിബ്രിറ്റികളുടെ വെല്ലുവിളികള്‍ സ്വീകരിക്കലാണ് പ്രധാനമന്ത്രിയെന്നാണ് വിമര്‍ശനം.

ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് ഫ്യുവല്‍ ചലഞ്ചുമായി വന്നിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കള്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് സ്വീകരിച്ചതില്‍ സന്തോഷം ഉണ്ടെന്നും പെട്രോള്‍ ഉല്‍പനങ്ങളുടെ വില കുറയ്ക്കുകയെന്നതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന ചലഞ്ചെന്നും ട്വിറ്ററില്‍ കുറിച്ച രാഹുല്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യ വ്യാപകമായ പ്രതിഷേധത്തിലൂടെ കോണ്‍ഗ്രസ് അത് ചെയ്യ്ക്കുമെന്നും പറയുന്നു.<

>

രാജ്യത്തെ യുവാക്കള്‍ക്ക് ജോലി നല്‍കുക, കര്‍ഷകര്‍ക്ക് ആശ്വാസമേകുക, ദളിത് ന്യൂന പക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുക എന്നതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളിയെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വനി യാദവും ട്വിറ്ററില്‍ കുറിച്ചു.<

>

20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവയ്ച്ചാണ് ഫിറ്റ്‌നസ് ചലഞ്ചിന് വിരാട് കോഹ്‌ലി ഭാര്യ അനുഷ്‌ക്ക ശര്‍മ്മേയും , എം.എസ് ധോണി, പ്രധാന മന്ത്രി എന്നിവരെ വെല്ലുവിളിച്ചത്.

Top Stories
Share it
Top