മൗനം ഭഞ്ജിച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് രാഹുല്‍    

ഏറെ നാളെത്തെ മൗനം ഭഞ്ജിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കത്തുവയിലെയും ഉത്തര്‍...

മൗനം ഭഞ്ജിച്ചതിന് മോദിക്ക് നന്ദി പറഞ്ഞ് രാഹുല്‍    

ഏറെ നാളെത്തെ മൗനം ഭഞ്ജിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കത്തുവയിലെയും ഉത്തര്‍ പ്രദേശിലേയും ബലാത്സംഗക്കേസുകളിലെ ഇരകള്‍ക്ക് എപ്പോള്‍ നീതി ലഭിക്കുമെന്നും രാഹുല്‍ ട്വിറ്ററിലൂടെ മോദിയോട് ചോദിച്ചു.

കത്തുവയില്‍ എട്ടുവയസ്സുകാരിയും ഉത്തര്‍പ്രദേശില്‍ 17 കാരിയും ക്രൂര ബലാത്സംഗത്തിനിരയാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെ ഭാരതത്തിന്റെ മക്കള്‍ക്ക് നീതിയുറപ്പാക്കുമെന്ന് മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

സംഭവത്തില്‍ മോദി പ്രതികരിക്കാത്തതിനെതിരെ കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി നേരത്തെ രംഗത്തെത്തിയിരുന്നു. നീതി തേടിയെത്തിയ 17 കാരിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ഉപവസിക്കേണ്ടി വന്നതിനെ അദ്ദേഹം അപലപിക്കുകയും ചെയ്തിരുന്നു. കത്തുവാ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും എട്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 17കാരിയെ പീഢിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി എം എല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ വെള്ളിയാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


Story by
Read More >>