രാഹുലിന്റെ കെട്ടിപിടുത്തം അനാവശ്യമായിരുന്നുവെന്ന് നരേന്ദ്രമോദി

Published On: 2018-07-21 11:00:00.0
രാഹുലിന്റെ കെട്ടിപിടുത്തം അനാവശ്യമായിരുന്നുവെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ലോകസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കെട്ടിപിടിച്ചതിനെ വിമര്‍ശിച്ച് നരേന്ദ്രമോദി. രാഹുലിന്റെ കെട്ടിപിടുത്തം അനാവശ്യമായിരുന്നുവെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ കിസാന്‍ കല്യാണ്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ബി.ജെ.പിക്കെതിരെ കൂടുതല്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നത് താമരയ്ക്ക് കൂടുതല്‍ ഗുണകരമാകും. അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന്റെ ആവശ്യത്തെ പറ്റി പ്രതിപക്ഷത്തോട് ചോദിച്ചു. അവര്‍ക്ക് ഉത്തരമില്ലായിരുന്നു. അവസാനം അനാവശ്യ കെട്ടിപിടുത്തമാണ് ഉണ്ടായത്. മോദി പറഞ്ഞു.

വെള്ളിയാഴ്ച ലോകസഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്റെ പ്രസംഗത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത്. മോദി സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ശേഷമാണ് രാഹുല്‍ ആലിംഗനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ കസേരയ്ക്കടുത്തെത്തിയത്.

Top Stories
Share it
Top