മോദിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ്‌

ന്യൂഡല്‍ഹി: പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ ചൈന സന്ദര്‍ശിച്ച് പ്രസിഡന്റിനൊപ്പം ചായ കുടിച്ച് മടങ്ങുകയാണ് നരേന്ദ്രമോദി ചെയ്തതെന്ന് കോണ്‍ഗ്രസ്...

മോദിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ്‌

ന്യൂഡല്‍ഹി: പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ ചൈന സന്ദര്‍ശിച്ച് പ്രസിഡന്റിനൊപ്പം ചായ കുടിച്ച് മടങ്ങുകയാണ് നരേന്ദ്രമോദി ചെയ്തതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി രാംലീല മൈതാനത്തു നടക്കുന്ന ജന്‍ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനദ്രോഹപരമായ പദ്ധികളിലൂടെ മോദിയും സര്‍ക്കാരും ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുകയാണെന്നും രാഹൂല്‍ ആരോപിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളെ വിമര്‍ശിച്ചാണ് റാലിക്ക് തുടക്കമാവുന്നത്.

രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങും റാലിയെ അഭിസംബോധന ചെയ്തു. കര്‍ണ്ണാടക നിയമ സഭ തെരഞ്ഞെടുപ്പ് ലോക സഭ തെരഞ്ഞെടുപ്പ് എന്നിവയ്‌ലേക്കുള്ള പ്രചരണമാണ് കോണ്‍ഗ്രസ് റാലിയിലൂടെ ലക്ഷ്യമിടുന്നത്.

Story by
Read More >>