പിന്നോക്ക വിഭാഗങ്ങളെ  മോദി അവഗണിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ; മോദി സമയം ചെലവാക്കുന്നത് സമ്പന്നര്‍ക്ക് 

ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ പൂർണ്ണമായി അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒബിസി കൺവെൻഷനിൽ ...

പിന്നോക്ക വിഭാഗങ്ങളെ  മോദി അവഗണിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ; മോദി സമയം ചെലവാക്കുന്നത് സമ്പന്നര്‍ക്ക് 

ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ പൂർണ്ണമായി അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒബിസി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മോദി, അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ നിയന്ത്രിക്കുന്ന ഭരണം രാജ്യത്തെ ഏതാനും ചിലർക്കു വേണ്ടി മാത്രമുള്ളതാണ്. സമ്പന്നരായ ആളുകള്‍ക്ക് വേണ്ടി മാത്രമേ മോദിക്ക് സമയം ചെലവഴിക്കാനുള്ളൂ. പിന്നാക്ക വിഭാഗക്കാർ, ദളിതർ തുടങ്ങിയവരെല്ലാം അവഗണന നേരിടുകയാണു. കര്‍ഷകര്‍ക്ക് ഒരു രൂപ പോലും മോദി നല്‍കിയിട്ടില്ല. മോദിയുടെ ഓഫീസില്‍ ഒരിക്കലും ഒരു കര്‍ഷകനെ കാണാനാവില്ലെന്നും രാഹുല്‍ പറഞ്ഞു

പ്രതിപക്ഷ കക്ഷികളെല്ലാം മോദിക്കെതിരെ അണിനിരന്നു കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ജനങ്ങളുടെ ശക്തിയെന്താണെന്ന് മോദി അറിയും രാഹുൽ പറഞ്ഞു. പിന്നാക്ക വിഭാഗക്കാരെ രാജ്യ പുരോഗതിയുടെ താക്കോൽ സ്ഥാനങ്ങളിലെത്തിക്കാനായി കോൺഗ്രസ് പ്രവർത്തിക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

Story by
Read More >>