മില്ലേനിയനുകളെ കുറിച്ചുള്ള വിഡ്ഢിത്ത സിദ്ധാന്തങ്ങളല്ല രാജ്യത്തിന് ആവശ്യം; മോദി സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെയ്ക്കാൻ മോദി സർക്കാർ പലതരം കൃത്രിമ വാർത്തകൾ സൃഷ്ടിക്കുകയാണ്

മില്ലേനിയനുകളെ കുറിച്ചുള്ള വിഡ്ഢിത്ത സിദ്ധാന്തങ്ങളല്ല രാജ്യത്തിന് ആവശ്യം; മോദി സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി വിഷയത്തിൽ മോദി സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറച്ചുവെയ്ക്കാൻ മോദി സർക്കാർ പലതരം കൃത്രിമ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടെന്ന് അംഗീകരിക്കുകയാണ് അത് പരിഹരിക്കാനുള്ള ആദ്യ പടിയെന്നും രാഹുൽ ട്വിറ്ററില്‍ കുറിച്ചു.

കൃത്രിമ വാർത്തകൾകൊണ്ട് സാമ്പത്തിക പ്രശ്‌നങ്ങളെ നേരിടാനാവില്ല. മില്ലേനിയനുകളെ കുറിച്ചുള്ള വിഡ്ഢിത്ത സിദ്ധാന്തങ്ങളല്ല രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് വേണ്ടത് പ്രത്യേക ഉദ്ദേശത്തോടെയുള്ള വ്യാജ പ്രചരണങ്ങളോ കൃത്രിമമായ വാർത്തകളോ മില്ലേനിയലുകളെക്കുറിച്ചുള്ള വിഡ്ഢിത്ത സിദ്ധാന്തങ്ങളോ അല്ല. മറിച്ച് സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥ പരിഹരിക്കാനുള്ള ശക്തമായ പദ്ധതിയാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

സാമ്പത്തിക മാധ്യമമായ ബിസിനസ് ലൈനിന് മുൻ പ്രധാനമന്ത്രിയും ധനമന്ത്രിയുമായ മൻ മോഹൻസിങ് നല്‍കിയ
അഭിമുഖത്തിന്റെ ലിങ്കും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചു.

Next Story
Read More >>