ആദ്യം വിമര്‍ശിച്ചു; പിന്നെ ആലിംഗനം, സഭയില്‍ തകര്‍ത്ത് രാഹുല്‍

Published On: 2018-07-20 09:00:00.0
ആദ്യം വിമര്‍ശിച്ചു; പിന്നെ ആലിംഗനം, സഭയില്‍ തകര്‍ത്ത് രാഹുല്‍

വെബ്ഡസ്‌ക്: രാജ്യം ഏറെ ആകാംക്ഷയോടെ ലോകസഭയിലെ അവിശ്വാസ പ്രമേയം കണ്ടിരിക്കുമ്പോള്‍ ഞെട്ടിക്കുന്ന ആദരവു പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി. റാഫേല്‍ ഇടപാട് ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ചതിനുശേഷമാണ് അസാധാരണമായ പെരുമാറ്റം കാഴ്ച്ചവെച്ച് രാഹുല്‍ സഭയെ ഞെട്ടിച്ചത്. പ്രധാനമന്ത്രി ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ പരിഭ്രമം കാണുന്നുവെന്നു പറഞ്ഞ അതെ രാഹുല്‍ തന്റെ പ്രമേയം അവതരിപ്പിച്ച ശേഷം മോദിയെ കെട്ടിപ്പിടിക്കുകയായിരുന്നു. രാഹുലിന്റെ ഈ അസാധരണ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top Stories
Share it
Top