ജയിച്ചില്ലെങ്കില്‍ രാഹുലിന് ഭാര്യയെ കിട്ടട്ടെ; സാധ്വി പ്രാച്ചിയുടെ പ്രാര്‍ത്ഥന

Published On: 31 July 2018 5:15 AM GMT
ജയിച്ചില്ലെങ്കില്‍ രാഹുലിന് ഭാര്യയെ കിട്ടട്ടെ; സാധ്വി പ്രാച്ചിയുടെ പ്രാര്‍ത്ഥന

ഖോരക്പൂര്‍: 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജീവിത പങ്കാളിയെ കിട്ടട്ടെയെന്ന് ഗൊരക് നാഥ് ക്ഷേത്രത്തില്‍ താന്‍ പ്രാര്‍ത്ഥിച്ചതായി തീപ്പൊരി നേതാവ് സാധ്വി പ്രാച്ചി.

ബാബ ഗോരഖ്‌നാഥിന്റെ അനുഗ്രഹം തേടാനായി പതിവായി ഇവിടെ വരാറുണ്ട്. പക്ഷെ ഇത്തവണ പ്രത്യേക ആഗ്രഹവുമായാണ് എത്തിയത്. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍ രാഹുലിന് ജീവിത പങ്കാളിയെ കിട്ടട്ടെയന്നൊയിരുന്നു പ്രാര്‍ത്ഥനയെന്നും പ്രാച്ചി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് ഇത്തരക്കാര്‍ കോണ്‍ഗ്രസ് നേതാക്കളെ അപഹസിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരം പ്രസ്താവനകളിലാണ് ഇവരുടെ നലനിലല്‍പ്പെന്നും ഇത് മോശം കാര്യമാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് സിങ് പ്രതികരിച്ചു.


Top Stories
Share it
Top