ഞാന്‍ വേദനിക്കുന്നവരുടെ പക്ഷത്ത്‌; മോദിക്ക് രാഹുലിന്റെ മറുപടി

Published On: 2018-07-17 08:45:00.0
ഞാന്‍ വേദനിക്കുന്നവരുടെ പക്ഷത്ത്‌; മോദിക്ക് രാഹുലിന്റെ മറുപടി

വെബ്‌ഡെസ്‌ക്: കോണ്‍ഗ്രസ് മുസ്ലീംങ്ങളുടെ പാര്‍ട്ടിയാണോയെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. താന്‍ ജാതി-മതഭേദമന്യേ എല്ലാവര്‍ക്കുമൊപ്പമാണ്. അവസാന നിമിഷം വരെയും ഞാന്‍ ഈ രാജ്യത്തെ ഓരോരുത്തര്‍ക്കൊപ്പം നില്‍ക്കും.

അവരുടെ വേദനയില്‍ അവരോടൊപ്പം നിന്ന് ഭീതിയും വിദ്വേഷവും ഇല്ലാതാക്കും. എല്ലാവരെയും സ്‌നേഹിക്കാന്‍ അറിയുന്ന കോണ്‍ഗ്രസാണ് താനെന്നും രാഹുല്‍ വികാരഭരിതമായി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ലോകസഭയില്‍ പാസാക്കാനിരിക്കുന്ന മുത്തലാഖ് ബില്ലിനോടുള്ള കോണ്‍ഗ്രസ്സിന്റെ നിലപാടിനെതിരെ മോദി രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടി മുസ്ലിം പുരുഷന്‍ന്മാര്‍ക്ക് മാത്രമുള്ള പാര്‍ട്ടിയാണോ അതോ സ്ത്രീകള്‍ക്കും പ്രാതിനിധ്യമുണ്ടോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. <

>
Top Stories
Share it
Top