മോദി ഭരണത്തിന് രാഹുൽ ​ഗാന്ധിയുടെ പ്രോ​ഗ്രസ് റിപ്പോർട്ട്: സ്വയം പുകഴ്ത്തലിന് ഏ പ്ലസും ജോലി ചെയ്യുന്നതിൽ പരാജയവും 

ന്യൂഡല്‍ഹി: നാലാം വാര്‍ഷികമാഘോഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിശിതമായി വിമർശിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ ‌രാഹുൽ...

മോദി ഭരണത്തിന് രാഹുൽ ​ഗാന്ധിയുടെ പ്രോ​ഗ്രസ് റിപ്പോർട്ട്: സ്വയം പുകഴ്ത്തലിന് ഏ പ്ലസും ജോലി ചെയ്യുന്നതിൽ പരാജയവും 

ന്യൂഡല്‍ഹി: നാലാം വാര്‍ഷികമാഘോഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിശിതമായി വിമർശിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ ‌രാഹുൽ ​ഗാന്ധി. മോദിയുടെ ഭരണത്തിന് മാർക്ക് നൽകിയാണ് വിമർശനം. സ്വയം പുകഴ്ത്തുന്നതില്‍ പ്രധാനമന്ത്രിക്ക് എ പ്ലസ് ഗ്രേഡും ജോലി ചെയ്യുന്നതില്‍ എഫ് ഗ്രേഡുമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

കൃഷി, വിദേശ നയം, ഇന്ധന വില,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ മോദിക്ക് എഫ് ഗ്രേഡും, പരസ്യ വാചകങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്വയം പുകഴ്ത്തുന്നതിനും എ പ്ലസ് ഗ്രേഡും, യോഗയുടെ കാര്യത്തില്‍ ബി മൈനസുമാണ് നല്‍കിയിരിക്കുന്നത്.

നാലാം വാര്‍ഷികത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ആഘോഷ പരിപാടികളാണ് ബിജെപി നടപ്പാക്കുന്നത്. എന്നാല്‍, ഇത് വഞ്ചനാ ദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കനത്ത പരാജയമാണ്. രാജ്യത്തെ സാമൂഹിക സാമ്പത്തിക മേഖലകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ക്ഷതമേല്‍പ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്‍ഡിഎയുടെ പരാജയങ്ങള്‍ തുറന്നുകാട്ടി രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു.

Story by
Read More >>