കത്തുവ കൂട്ട ബലാത്സംഗ കൊല; സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് രാഹുല്‍ ഗാന്ധി

Published On: 12 April 2018 2:00 PM GMT
കത്തുവ കൂട്ട ബലാത്സംഗ കൊല; സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കത്തുവയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ടത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത ക്രൂരതയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നടന്നത് മനുഷ്യത്വത്തിനെതിരായ ആക്രമണമാണെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'എങ്ങനെയാണ് ഇത്രയും ക്രൂരകൃത്യം ചെയ്ത ആളുകളെ സംരക്ഷിക്കുവാന്‍ കഴിയുക? കത്തുവയില്‍ ആസിഫക്ക് നേരെ നടന്നത് മനുഷ്യത്വത്തിനെതിരായ ആക്രമണമാണ്.
. പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ സാധിക്കുകയില്ല. നിരപരാധിയായ ഒരു കുഞ്ഞിന് നേര്‍ക്കുണ്ടായ ഇത്രയും നീചമായ ക്രൂരതയെ ന്യായീകരിച്ച് നമ്മള്‍ എന്ത് നേടും' എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇതിനിടെ രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണകക്ഷിയായ പിഡിപി ശനിയാഴ്ച യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അന്തരീക്ഷവുംഘടകകക്ഷിയായ ബിജെപിയുടെ പങ്കുമാണ് യോഗത്തില്‍ ചര്‍ച്ചയാവുക എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top Stories
Share it
Top