രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തകാരാറിലായി: അട്ടിമറിശ്രമമെന്ന് കോണ്‍ഗ്രസ്

Published On: 2018-04-27 03:30:00.0
രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തകാരാറിലായി: അട്ടിമറിശ്രമമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തകാരാറിലായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്ക് പോകും വഴി
വിമാനം പല തവണയായി കറങ്ങുകയും താഴേക്ക് ഉലയുകയും ചെയ്തതായാണ് റിപോര്‍ട്ട്. മൂന്നാമത്തെ പരിശ്രമത്തിലൂടെയാണ് വിമാനം ഹുബ്ബള്ളിയില്‍ ഇറക്കാന്‍ സാധിച്ചത്. സംഭവത്തിനു പിന്നില്‍ അന്താരാഷ്ട്ര ഇടപെടലാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

അനുയോജ്യ കാലാവസ്ഥ ആയിരുന്നിട്ടും ഇത്തരം പ്രശ്നമുണ്ടായതില്‍ ദുരൂഹതയുള്ളതായി കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനൊപ്പം വിമാനത്തിലുണ്ടായിരുന്ന കൗശല്‍ വിദ്യാര്‍ഥി കര്‍ണാടക ഡിജിപിക്ക് പരാതി നല്‍കി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. രണ്ടു പൈലറ്റുമാര്‍ക്കെതിരെ എഫ്‌ഐആര്‍ രേഖപ്പെടുത്തിയതായി പോലിസ് അറിയിച്ചു. വിമാനം ആടിയുലഞ്ഞ സംഭവം അട്ടിമറിശ്രമമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം വ്യോമയാന ഡയറക്ടര്‍ക്ക് പരാതി നല്‍കി.

Top Stories
Share it
Top