ഇന്ധന വില എന്തുകൊണ്ട് മോദിക്ക് കുറയ്ക്കാന്‍ പറ്റുന്നില്ല, ജനങ്ങള്‍ക്ക് ഉത്തരം വേണമെന്ന് രാഹുല്‍ ഗാന്ധി

Published On: 7 May 2018 3:00 PM GMT
ഇന്ധന വില എന്തുകൊണ്ട് മോദിക്ക് കുറയ്ക്കാന്‍ പറ്റുന്നില്ല, ജനങ്ങള്‍ക്ക് ഉത്തരം വേണമെന്ന് രാഹുല്‍ ഗാന്ധി

ബംഗളൂരു: രാജ്യത്ത് ഇന്ധന വില ഉയരുന്നതിന് കാരണമെന്താണെന്നും എന്തുകൊണ്ടാണ് ഇന്ധനവില വര്‍ദ്ധനവ് നിയന്ത്രിക്കാനാവാത്തതെന്നും മോദി വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും എന്തുകൊണ്ടാണ് വില ഉയര്‍ന്നു നില്‍ക്കുന്നതെന്ന് മോദി വിശദീകരിക്കണമെന്നും രാഹുല്‍ പറഞ്ഞു. ബംഗളൂരുവിലെ ഹോസ്‌കോട്ടെ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 140 ഡോളറായിരുന്ന ഇന്ധന വില 70 ഡോളറായി ചുരുങ്ങി. ഇതുവഴി ലാഭിക്കുന്ന കോടിക്കണക്കിന് രൂപഎവിടെയാണ് പോകുന്നത്, രാഹുല്‍ ചോദിച്ചു. ജനങ്ങളുടെ പണം ബി.ജെ.പി സര്‍ക്കാര്‍ മുതലാളിമാരായ ചങ്ങാതിമാര്‍ക്ക് നല്‍കുകയാണെന്നും രാഹുല്‍ പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തോടെ കര്‍ണാടകയില്‍ എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കുമെന്നും മോദിയെ പോലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തവരല്ല കോണ്‍ഗ്രസെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top