കര്‍ണാടക തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ റെക്കോര്‍ഡിട്ട് രാഹുല്‍ ഗാന്ധി

ബംഗളൂരു: ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്...

കര്‍ണാടക തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ റെക്കോര്‍ഡിട്ട് രാഹുല്‍ ഗാന്ധി

ബംഗളൂരു: ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റെക്കോര്‍ഡ്. ഇന്നത്തെ കുടക് സന്ദര്‍ശനത്തോടെ കര്‍ണാടകയിലെ 30 ജില്ലകളും സന്ദര്‍ശിക്കുന്ന ആദ്യ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുകയാണ് രാഹുല്‍.

അത്രത്തോളം ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് കര്‍ണാടകയില്‍ നടക്കുന്നത്. 100 ദിവസം മുമ്പ് ബെല്ലാരിയില്‍ നിന്നാരംഭിച്ച രാഹുലിന്റെ പ്രചാരണം തീര പ്രദേശങ്ങളും വടക്ക് കിഴക്കന്‍ മേഖലഖളും പൂര്‍ത്തീകരിച്ചു. വിവിധ ഘട്ടങ്ങളിലായി നടന്ന പ്രചാരണത്തില്‍ നഗര ഗ്രാമ മേഖലകളില്ലാതെ എല്ലാ ഇടങ്ങിളിലും രാഹുല്‍ പ്രചാരത്തിനെത്തി. മൂന്ന് മാസത്തെ കര്‍ണാടക പ്രചാരണത്തില്‍ രാഹുല്‍ 3500 കിലോ മീറ്റര്‍ സന്ദര്‍ശിച്ചു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേശ് ഗുന്ധുറാവു പറഞ്ഞു. ഒപ്പം തന്നെ ക്ഷേത്ര സന്ദര്‍ശനങ്ങളും നടക്കുന്നുണ്ട്. ഇതിനകം 20 ലധികം ക്ഷേത്രങ്ങളാണ് രാഹുല്‍ കര്‍ണാടകയില്‍ സന്ദര്‍ശിച്ചത്.