അധികാരവും പണവും ഒന്നുമല്ലെന്ന് ബോധ്യമായി: രാഹുല്‍ ഗാന്ധി

Published On: 2018-05-19 11:30:00.0
അധികാരവും പണവും ഒന്നുമല്ലെന്ന് ബോധ്യമായി: രാഹുല്‍ ഗാന്ധി


ഡല്‍ഹി: കര്‍ണാടകത്തില്‍ വിശ്വാസ വോട്ട് തേടാതെ യെദ്യൂരപ്പ രാജി വെച്ച സാഹചര്യത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അധികാരവും പണവും ഒന്നുമല്ലെന്ന് ബോധ്യമായെന്നും രാഹുല്‍.

രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രധാനമന്ത്രിയും അമിത്ഷായും വെല്ലുവിളിക്കുകയാണ്. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളേക്കാള്‍ വലുതല്ല. കര്‍ണാടകത്തിലെ ജനങ്ങളെ ബിജെപി അവഹേളിച്ചു. ദേശീയ ഗാനം ചൊല്ലുന്നതിനിടെ യെദ്യൂരപ്പയും എംഎല്‍എമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയതിനെയുെ രാഹുല്‍ വിമര്‍ശിച്ചു

Top Stories
Share it
Top