വനിതാ സംവരണ ബില്‍ പാസാക്കാന്‍ മോദി തയ്യാറാവണം: രാഹുല്‍ഗാന്ധി

Published On: 16 July 2018 9:00 AM GMT
വനിതാ സംവരണ ബില്‍ പാസാക്കാന്‍ മോദി തയ്യാറാവണം: രാഹുല്‍ഗാന്ധി

വെബ്ഡസ്ക്: പാർലമെന്റ് വർഷകാല സമ്മേളനം നടക്കാനിരിക്കെ വനിതാ സംവരണ ബില്‍ പാസാക്കാന്‍ മോദി ആര്‍ജവം കാട്ടണമെന്ന് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വേദിതോറും മോദി പ്രസംഗിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ് ,അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കാന്‍ മോദി തയ്യാറാവണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

അടുത്ത പാർലമെന്റ് സമ്മേളനത്തില്‍ ബില്‍ കൊണ്ട് വരികയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2014ല്‍ പ്രകടനപത്രികയില്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനമായിരുന്നു പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്നത്,എന്നാല്‍ ഇതുവരെ മോദി സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

Top Stories
Share it
Top