അമിത് ഷായെ ‘കോടി‘ പുതപ്പിച്ച് രാഹുലിന്റെ ട്വീറ്റ് 

Published On: 2018-06-22 12:15:00.0
അമിത് ഷായെ ‘കോടി‘ പുതപ്പിച്ച് രാഹുലിന്റെ ട്വീറ്റ് 

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'അമിത് ഷാ അഭിനന്ദനങ്ങൾ, താങ്കൾ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പഴയ നോട്ടുകൾ മാറ്റിനൽകുന്നതിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. 750 കോടിയാണ് അഞ്ചു ദിവസം കൊണ്ട് നിങ്ങളുടെ ബാങ്ക് മാറ്റി നൽകിയത്. കോടിക്കണക്കിന് ഇന്ത്യക്കാർ നോട്ടുനിരോധനത്തിൽ കഷ്ടപ്പെട്ടപ്പോഴാണ് താങ്കളുടെ ബാങ്കിന്റെ നേട്ടം'- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

നോട്ടു നിരോധനത്തിനു ശേഷം 500, 1000 നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതൽ വന്നത് ​അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണു രാഹുലിന്റെ പരിഹാസം.

നിരോധിച്ച നോട്ടുകൾ ഏറ്റവുമധികം സ്വീകരിച്ച ബാങ്കിന്റെ ഡയറക്ടർ, നോട്ടുനിരോധനത്തിനു ശേഷം 81% കൂടുതൽ സമ്പന്നമായ പാർട്ടിയുടെ പ്രസിഡന്റ് എന്നീ തലക്കെട്ടുകളിൽ അമിത് ഷായുടെ ചിത്രവും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിനു നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നതു മുതൽ നവംബർ 14 വരെ 745.59 കോടിയുടെ നിക്ഷേപം അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിൽ നടന്നിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ ‌വ്യക്തമാക്കുന്നത്.

Top Stories
Share it
Top