ഗാന്ധിജയന്തിക്ക് തീവണ്ടികളില്‍ മാംസാഹാരം വിളമ്പരുതെന്ന് റെയില്‍വെ നിര്‍ദ്ദേശം

Published On: 20 May 2018 1:45 PM GMT
ഗാന്ധിജയന്തിക്ക് തീവണ്ടികളില്‍ മാംസാഹാരം വിളമ്പരുതെന്ന് റെയില്‍വെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ജന്മദിനം പ്രമാണിച്ച് 2018 മുതല്‍ 2020 വരെ ഒക്ടോബര്‍ 2ാം തീയ്യതി തീവണ്ടികളില്‍ മാംസാഹാരം വിളമ്പരുതെന്ന നിര്‍ദ്ദേശം റെയില്‍വെ ബോര്‍ഡ് മുന്നോട്ട് വച്ചു. ഗാന്ധിജിയുടെ 15ാം ജന്മദിനത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നതിനാലാണ് ഒക്ടോബര്‍ രണ്ട് വെജിറ്റേറിയന്‍ ഡേ ആയി ആചരിക്കാന്‍ റെയില്‍വെ ആലോചിക്കുന്നത്.

ഇതു കൂടാതെ വിവിധ ഇടങ്ങളില്‍ നിന്ന് സബര്‍മ്മതിയിലേക്ക് തീവണ്ടി സര്‍വ്വീസ് നടത്താനും റെയില്‍വെ ടിക്കറ്റുകളില്‍ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്യാനും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ അംഗീകാരത്തിനായി സാസ്‌കാരിക മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്.

ഗാന്ധിജി വിഷയമായ പെയിന്റിംഗുകള്‍ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുത്താനും ഡിജിറ്റല്‍ മ്യൂസിയം സ്ഥാപിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റെയില്‍വെ ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം റെയില്‍വെ സോണുകള്‍ക്കയച്ച സെര്‍ക്കുലലില്‍ 2018 മുതല്‍ 2020 വരെയുള്ള ഗാന്ധി ജയന്തികള്‍ വെജിറ്റേറിയന്‍ ദിവസമായി ആചരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

Top Stories
Share it
Top