റെയില്‍വെ പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക്, രക്ഷപ്പെടുന്നത് 10ലക്ഷം മരങ്ങള്‍

ന്യൂഡല്‍ഹി: ഇനി മരങ്ങളെ തൊട്ടൊരു കളിയില്ല റെയില്‍വെയ്ക്ക്. റെയില്‍വെ റിക്രൂട്ട്‌മെന്റുകളില്‍ എഴുത്തു പരീക്ഷ അവസാനിപ്പിച്ച് ഓണ്‍ലൈനിലേക്ക്...

റെയില്‍വെ പരീക്ഷകള്‍ ഓണ്‍ലൈനിലേക്ക്, രക്ഷപ്പെടുന്നത് 10ലക്ഷം മരങ്ങള്‍

ന്യൂഡല്‍ഹി: ഇനി മരങ്ങളെ തൊട്ടൊരു കളിയില്ല റെയില്‍വെയ്ക്ക്. റെയില്‍വെ റിക്രൂട്ട്‌മെന്റുകളില്‍ എഴുത്തു പരീക്ഷ അവസാനിപ്പിച്ച് ഓണ്‍ലൈനിലേക്ക് പോകാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം 10 ലക്ഷം മരങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ട്രാക്ക്മാന്‍,പോയിന്റ്‌സ്മാന്‍ തുടങ്ങിയ വിവിധ തസ്തികള്‍ക്കാണ് റെയില്‍വെ ഓണ്‍ലൈന്‍ പരീക്ഷ കൊണ്ടുവരുന്നത്.

രണ്ട് കോടിയോളെ പേര്‍ അപേക്ഷിക്കുന്ന സുരക്ഷ സംബന്ധമായതും ടെക്‌നിക്കല്‍ സംബന്ധിയായതുമായ പരീക്ഷകളാണ് ഓണ്‍ലൈനാക്കുന്നതെന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയാണ് റെയില്‍വെ പരീക്ഷകള്‍ ഓണ്‍ലൈനാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. നാലോ അഞ്ചോ പേപ്പറുകള്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ചിലവാക്കുന്നുണ്ട്. ഇത് ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ 7.5 ലക്ഷം പേപ്പര്‍ ലാഭിക്കാനുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Story by
Read More >>