സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ റെയില്‍വെ; പുതിയ പരിഷ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ സി.സി ടിവി അടക്കമുള്ള സുരക്ഷാ...

സ്ത്രീ സുരക്ഷ ശക്തമാക്കാന്‍ റെയില്‍വെ; പുതിയ പരിഷ്‌കാരങ്ങള്‍

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി വനിതാ കമ്പാര്‍ട്ടുമെന്റുകളില്‍ സി.സി ടിവി അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഒരുങ്ങി റെയില്‍വെ.

സുരക്ഷയുടെ ഭാഗമായി വനിതാ കമ്പാര്‍ട്ടുപമെന്റുകള്‍ ട്രെയിന്റെ ആദ്യ ഭാഗത്ത് കൊണ്ട് വരാനും എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി പ്രത്യേക നിറം നല്‍കാനുമാണ് റെയില്‍വെയുടെ തീരുമാനം. സി.സി ടിവി ക്യാമറയോടൊപ്പം ജനാലകള്‍ക്ക് ഇരുമ്പ് കമ്പിയുടെ സുരക്ഷ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്.

തീവണ്ടികളില്‍ സഞ്ചരിക്കുന്ന വനിതകളുടെ സുരക്ഷ സംബന്ധിച്ച് പരിശോധിക്കാന്‍ നിയമിച്ച കമ്മറ്റിയുടെതാണ് നിര്‍ദ്ദേശം. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടുന്നതാണ് കമ്മറ്റി.

Story by
Read More >>