നിങ്ങൾ ആരാണ്; തൂത്തുക്കുടിയിൽ വിളറിവെളുത്ത് രജനികാന്ത്

ചെന്നൈ: രജനികാന്തിന്റെ തൂത്തുക്കുടി സന്ദര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നത്. തൂത്തുക്കുടി വെടിവെയ്പ്പില്‍...

നിങ്ങൾ ആരാണ്; തൂത്തുക്കുടിയിൽ വിളറിവെളുത്ത് രജനികാന്ത്

ചെന്നൈ: രജനികാന്തിന്റെ തൂത്തുക്കുടി സന്ദര്‍ശനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്ത് കൊണ്ടിരിക്കുന്നത്. തൂത്തുക്കുടി വെടിവെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാനിനെ സന്ദര്‍ശിച്ച രജിനികാന്തിനോട് നിങ്ങള്‍ ആരാണ് എന്തിന് വന്നു എന്ന യുവാവിന്റെ ചോദ്യമാണ് രജനികാന്തിനെ വെട്ടിലാക്കിയത്.

എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കാതെ ചെറുപുഞ്ചിരിയോടെ മടങ്ങിപോകാന്‍ പോയ രജനികാന്തിനോട് വീണ്ടും യുവാവ് ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. നൂറ് ദിവസമായിനടക്കുന്ന സമരത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടും ഒരുപാട് പേര്‍ക്ക് പരിക്കേറ്റിട്ടും തിരിഞ്ഞു നോക്കാതിരുന്ന നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ വന്നത് എന്ന യുവാവിന്റെ രണ്ടാമത്തെ ചോദ്യത്തിനാണ് രജനികാന്ത് വിളറിവെളുത്തത്. തുടര്‍ന്ന് പരിക്കേറ്റ് കിടന്നിരുന്ന 48 പേരെ സന്ദര്‍ശിക്കാനെത്തിയ സൈറ്റല്‍മന്നന്‍ ഏഴു പേരെ സന്ദര്‍ശിച്ച് മടങ്ങി പോവുകയായിരുന്നു.

Story by
Read More >>