രജനികാന്ത് തൂത്തുക്കുടിയില്‍; സംഭവത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധ ശക്തികളെന്ന് ആരോപണം

തൂത്തുക്കുടി: സ്റ്റര്‍ലെറ്റ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവയ്പ്പുണ്ടായ സംഭവത്തില്‍ സാമൂഹ്യ വിരുദ്ധ ഇടപെടലുകള്‍ നടന്നതായി രജനികാന്ത്....

രജനികാന്ത് തൂത്തുക്കുടിയില്‍; സംഭവത്തിനു പിന്നില്‍ സാമൂഹ്യ വിരുദ്ധ ശക്തികളെന്ന് ആരോപണം

തൂത്തുക്കുടി: സ്റ്റര്‍ലെറ്റ് വിരുദ്ധ പ്രക്ഷോഭത്തിനു നേരെ പൊലീസ് വെടിവയ്പ്പുണ്ടായ സംഭവത്തില്‍ സാമൂഹ്യ വിരുദ്ധ ഇടപെടലുകള്‍ നടന്നതായി രജനികാന്ത്. തൂത്തുകുടി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു താരം.

സംഭവം സര്‍ക്കാറിന് വലിയ പാഠമാണെന്നും ജനങ്ങള്‍ അവസരം ലഭിക്കുമ്പോള്‍ തിരച്ചടി നല്‍കുമെന്നും രജനികാന്ത് പറഞ്ഞു. എല്ലാ സംഭവത്തിനു ശേഷവും രാജി ആവശ്യപ്പെടുന്നത് ഒരു പരിഹാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കു നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഉള്‍പ്പെട്ട മുതിർന്ന പൊലീസുദ്ദ്യോഗസ്ഥരെയും പൊലീസിനു നേരെ അക്രമം നടത്തിയവരെയും ശിക്ഷിക്കണമെന്നും രജനി പറഞ്ഞു. രജനികാന്ത് ഈയിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10000 രൂപ വീതവും രജനി സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Story by
Read More >>