ഉത്തരേന്ത്യയില്‍ പൊടിക്കാറ്റ്;മരണസംഖ്യ ഉയരുന്നു

Published On: 2018-05-03 05:15:00.0
ഉത്തരേന്ത്യയില്‍ പൊടിക്കാറ്റ്;മരണസംഖ്യ ഉയരുന്നു


ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ പൊടികാറ്റില്‍ മരണസംഖ്യ ഉയരുന്നു.ഇതുവരെയായി 91 പേര്‍ മരണപ്പെട്ടു.130 പേര്‍ക്ക് പരിക്കേറ്റു.ഉത്തര്‍പ്രദേശില്‍ 64 പേരും രാജസ്ഥാനില്‍ 27 പേരുമാണ് മരണപ്പട്ടത്. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുത ബന്ധം തകരാറിലാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു പൊടിക്കാറ്റ് വീശിയത്.

ഉത്തര്‍പ്രദേശിലെ ആഗ്ര, ബിജിനൂര്‍, സഹരാനാപൂര്‍,ബറേലി എന്നിവിടങ്ങളാലാണ് കനത്ത നാശമുണ്ടായത്. ആഗ്രയില്‍ മാത്രം 36 പേരാണ് മരിച്ചത്. രാജസ്ഥാനിലെ ഭരത്പ്പൂര്‍, അല്‍വാര്‍, ഡോല്‍പ്പൂര്‍, ബിക്കാനീര്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.അല്‍വാറില്‍ നൂറോളം മരങ്ങള്‍ കടപുഴകി. മരങ്ങള്‍ വീണ് വൈദ്യുത കമ്പികളും വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്. ആയിരത്തോളം വൈദ്യുത തൂണുകള്‍ തകര്‍ന്നിട്ടുണ്ടെന്നും പൂര്‍വ്വ സ്ഥിതിയിലേക്കെത്താന്‍ രണ്ട് ദിവസം എടുക്കുമെന്നും അല്‍വാര്‍ വൈദ്യുത വിതരണ കമ്പനി അധികൃതര്‍ അറിയിച്ചു.

വീട് തകര്‍ന്നാണ് കൂടുതല്‍ മരണങ്ങളും ഉണ്ടായിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഡിലും പൊടിക്കാറ്റ് നാശം വിതച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കനത്ത മഴയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top Stories
Share it
Top