ജീവനുകള്‍ക്ക് പുല്ലുവില; ഇന്ത്യന്‍ യുവാവിന്റെ സെല്‍ഫിക്രൂരത

Published On: 11 July 2018 10:15 AM GMT
ജീവനുകള്‍ക്ക് പുല്ലുവില; ഇന്ത്യന്‍ യുവാവിന്റെ സെല്‍ഫിക്രൂരത

ബാര്‍മാര്‍: മൂന്ന് പേര്‍ ജീവനു വേണ്ടി കരഞ്ഞപ്പോള്‍ സെല്‍ഫിയെടുത്തു കളിച്ച ഇന്ത്യന്‍ യുവാവിന്റെ ചിത്രം വാര്‍ത്തയാവുന്നു. രാജസ്ഥാനിലെ ബാര്‍മാര്‍ ജില്ലയിലാണ് സംഭവം. ബൈക്കപകടത്തില്‍ പെട്ട് മൂന്ന് യുവാക്കള്‍ വഴിയില്‍ ചോരയൊലിപ്പിച്ച് കിടക്കുമ്പോഴും കാല്‍നടയാത്രികനായ യുവാവ് സെല്‍ഫി എടുക്കുന്നതിന്റെയും വീഡിയോ ചിത്രീകരിക്കുന്നതിന്റെയും തിരിക്കിലായിരുന്നു. അപകടത്തില്‍ പെട്ടവര്‍ രക്ഷിക്കു എന്നു കരഞ്ഞ് പറഞ്ഞിട്ടും യുവാവ് സെല്‍ഫി ചിത്രീകരണത്തില്‍ നിന്ന് ശ്രദ്ധമാറ്റിയില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നുയുവാക്കള്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടസ്ഥലത്ത് തടിച്ചു കൂടിയ ജനക്കൂട്ടവും യുവാക്കളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഗുജറാത്ത് സ്വദേശികളായ പ്രേമാനന്ദ്, ചന്ദ റാം, ഗമാറാം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗുജറാത്ത് സ്വദേശികളായ ഇവര്‍ കഴിഞ്ഞ ദിവസമാണ് ബാര്‍മാറിലെത്തിയത്.

Top Stories
Share it
Top