രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ...

രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ (സച്ചാര്‍ കമ്മിറ്റി) അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍. മുസ്ലിംകള്‍ക്ക് പ്രത്യേക സംവരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ട് വച്ചിരുന്നത്. ഇതുപിന്നീട് വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു.

Story by
Read More >>