ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് 15 ദിവസം നല്‍കിയത് ജനാധിപത്യത്തെ അപഹസിക്കുന്നത്: രജനികാന്ത്

Published On: 2018-05-20 10:30:00.0
ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് 15 ദിവസം നല്‍കിയത് ജനാധിപത്യത്തെ അപഹസിക്കുന്നത്: രജനികാന്ത്

ചെന്നൈ: കര്‍ണാടക രാഷ്ട്രീയത്തില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമെന്ന് നടന്‍ രജനികാന്ത്. യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണര്‍ ജനാധിപത്യത്തെ അപഹസിക്കുകയായിരുന്നെന്നും രജനി പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിച്ച സുപ്രീംകോടതിയ്ക്ക് അദ്ദേഹം നന്ദിപറഞ്ഞു.

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നകാര്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം ചെന്നൈയില്‍ രജനി പീപ്പിള്‍സ് ഫോറത്തിന്റെ വനിതാ തൊഴിലാളി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഇതുവരെയായി രൂപീകരിച്ചിട്ടില്ല. പക്ഷെ ഞങ്ങള്‍ എന്തിനും ഒരുക്കമാണ്, ഏതെങ്കിലും മുന്നണിയുമായി സഖ്യം ചേരണമോ എന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും രജനി കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top