രാജീവ് ചന്ദ്രശഖരനും പണം വാങ്ങി ഹിന്ദുത്വ പ്രചാരണത്തിന് തയ്യാറായെന്ന് കോബ്രാ പോസ്റ്റ്

ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രചാരണങ്ങള്‍ക്കായി വ്യാജ വാര്‍ത്തകള്‍ നല്‍കാന്‍ കോടികള്‍ പ്രതിഫലം ആവശ്യപ്പെട്ട മാധ്യമഭീമന്‍മാരുടെ പട്ടികയില്‍ രാജ്യസഭാ എംപി...

രാജീവ് ചന്ദ്രശഖരനും പണം വാങ്ങി ഹിന്ദുത്വ പ്രചാരണത്തിന് തയ്യാറായെന്ന് കോബ്രാ പോസ്റ്റ്

ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രചാരണങ്ങള്‍ക്കായി വ്യാജ വാര്‍ത്തകള്‍ നല്‍കാന്‍ കോടികള്‍ പ്രതിഫലം ആവശ്യപ്പെട്ട മാധ്യമഭീമന്‍മാരുടെ പട്ടികയില്‍ രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖരനും. കോബ്രാ പോസ്റ്റാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ 25 മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ പ്രതിഫലം വാങ്ങി വ്യാജവാര്‍ത്തകള്‍ നല്‍കാന്‍ സമ്മതമറിയിക്കുന്ന വീഡിയോ കോബ്രാ പോസ്റ്റ് (ഓപറേഷന്‍ 136) കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാംഘട്ട വീഡിയോ പുറത്തുവരുന്നത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള സുവര്‍ണ എന്ന വാര്‍ത്താ ചനലിന്റെയും അതിന്റെ സഹോദരസ്ഥാപനമായ കന്നട പ്രഭയുടെയും ഉയര്‍ന്ന പദവിയിലിരിക്കുന്ന രണ്ടുപേരുടെ രഹസ്യമായി പകര്‍ത്തിയ വീഡിയോയാണ് കോബ്രാ പോസ്റ്റ് പുറത്തുവിട്ടത്.

ആചാര്യ അതാല്‍ എന്ന പേരില്‍ മാധ്യമസ്ഥാപനങ്ങളെ സമീപിച്ച കോബ്രാ പോസ്റ്റ് റിപോര്‍ട്ടറോട് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ എഡിറ്റോറിയല്‍ പിന്തുണ നല്‍കാമെന്നും പകരം പരസ്യം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയുമായിരുന്നു. താനൊരു സംഘപരിവാര്‍ പ്രര്‍ത്തകനാണെന്നും ശ്രീമത് ഭാഗവത് ഗീത പ്രചാര്‍ സമിതി എന്ന സ്ഥാപനത്തിന്റെ ഒരു കാംപെയിനിന്റെ ഭാഗമായി പ്രചാരണം നടത്താന്‍ സഹായിക്കണമെന്നുമാണ് റിപോര്‍ട്ടര്‍ ആവശ്യപ്പെട്ടത്.

ചാനലിന്റെയും പത്രത്തിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ റിപോര്‍ട്ടറോട് പറഞ്ഞത് തങ്ങള്‍ ബിജെപിയുടെ നിര്‍ദേശപ്രകാരം തന്നെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. തങ്ങളുടെ ചെയര്‍മാന്‍ ഹിന്ദുത്വ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പ്രധാനമന്ത്രിയുടെ പാത പിന്തുടരുന്നയാളാണെന്നുമാണ് സുവര്‍ണയുടെ പരസ്യവിഭാഗം സീനിയര്‍ മാനേജര്‍ പ്രതീപ് ഗൗഡ സിഎസ് പറഞ്ഞത്. സുവര്‍ണ ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അദ്ദേഹം പറയുന്നു.

മറ്റൊരു ഉദ്യോഗസ്ഥനോട് എഡിറ്റോറിയല്‍ പിന്തുണ ആവശ്യപ്പെട്ടപ്പോള്‍ അക്കാര്യത്തില്‍ ഭയക്കേണ്ടെന്നും അത് നല്‍കാമെന്നും പറയുന്നു. വ്യാജവാര്‍ത്തകള്‍ നല്‍കുന്നതിനു പകരമായി പരസ്യം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

Story by
Read More >>