രാജ്യസഭ ഉപാദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരം: തൃണമൂല്‍ നേതാവ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

വെബ്ഡസ്‌ക്: രാജ്യസഭ ഉപനേതാവിന്റെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തിരുമാനം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി സുഖേന്തു ശേഖര്‍ റോയ് മത്സരിക്കുമെന്നാണ്...

രാജ്യസഭ ഉപാദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരം: തൃണമൂല്‍ നേതാവ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

വെബ്ഡസ്‌ക്: രാജ്യസഭ ഉപനേതാവിന്റെ ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തിരുമാനം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി സുഖേന്തു ശേഖര്‍ റോയ് മത്സരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശേഖര്‍ റോയ്‌യെ കോണ്‍ഗ്രസ് പിന്തുണയ്ക്കും. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് ശേഖര്‍ റോയ് മത്സരിക്കുക.

കോണ്‍ഗ്രസിന്റെ പിജെ കുര്യന്‍ 6 വര്‍ഷം രാജ്യസഭ ഉപാദ്ധ്യക്ഷനായിരുന്നു. അദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. രാജ്യസഭയില്‍ 51 സീറ്റുകളുളള കോണ്‍ഗ്രസിന് ഉപാദ്ധ്യക്ഷന്റെ പദവിയില്‍ സ്വാഭാവികമായും അവകാശവാദം ഉന്നയിക്കാം. എന്നാല്‍, മത്സരം വഴി ബിജെപിയെ പരാജയപ്പെടുത്താന്‍ തൃണമൂലിനെ പിന്തുണയ്ക്കുകയെന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്.

ബിജുജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി എന്നീ പാര്‍ട്ടികളും തൃണമൂലിന് പിന്തുണ നല്‍കും. ഈ പദവിയിലേക്ക് ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് നടന്നത് 1992-ലാണ്. ഇപ്പോള്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന നജ്ജ്മാഹെബത്തുളളയായിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രേണുക ചൗധരി ബിജെപി സ്ഥാനാര്‍ത്ഥിയും. 128 വോട്ടുകള്‍ നേടി നജ്മ വിജയിക്കുകയായിരുന്നു. രേണുക ചൗധരിക്ക് 95 വോട്ടുകള്‍ ലഭിച്ചു.

Story by
Read More >>