6,000 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനങ്ങളെ തേടി  പതഞ്ജലി ; ഉത്തര്‍ പ്രദേശിലെ മെഗാ ഫുഡ് പാര്‍ക്ക്  പദ്ധതി  ഉപേക്ഷിച്ചു  

വെബ്ഡസ്‌ക്: 6,000 കോടി ചെലവില്‍ ഉത്തരപ്രദേശ് യമുന എക്‌സ്പ്രസ് പാതയില്‍ നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന പതഞ്ചലി മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി...

6,000 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനങ്ങളെ തേടി  പതഞ്ജലി ; ഉത്തര്‍ പ്രദേശിലെ മെഗാ ഫുഡ് പാര്‍ക്ക്  പദ്ധതി  ഉപേക്ഷിച്ചു  

വെബ്ഡസ്‌ക്: 6,000 കോടി ചെലവില്‍ ഉത്തരപ്രദേശ് യമുന എക്‌സ്പ്രസ് പാതയില്‍ നിര്‍മ്മിക്കാനുദ്ദേശിച്ചിരുന്ന പതഞ്ചലി മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിച്ചതായി
ബാബ രാംദേവ്. പദ്ധതിക്കുളള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്നാരോപിച്ചാണ് പദ്ധതി ഉപേക്ഷിച്ചത്. അനുമതി നിഷേധിച്ച നടപടിയില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബാബ രാംദേവ് കുറ്റപ്പെടുത്തി.

അതെസമയം, നിര്‍ദ്ദിഷ്ട പദ്ധതിക്ക് അനുമതി നല്‍കുന്നതിന് മതിയായ രേഖകള്‍ നല്‍കുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. പതഞ്ചലിക്ക് ആവശ്യമായ അത്രയും ഭൂമി പതിച്ചുനല്‍കാന്‍ യമുന വ്യാവസായിക അതോറിറ്റിക്ക് കഴിയാത്തതാണ് ബാബ രാംദേവിനെ ചൊടിപ്പിച്ചത്. 425 ഏക്കര്‍ സര്‍ക്കാര്‍ ഭുമിയില്‍ ഭക്ഷ്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 6,000 കോടി നിക്ഷേപിച്ചുവെന്നാണ് പതഞ്ചലി അവകാശപ്പെടുന്നത്. ''യു.പി സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ നിര്‍ദ്ദിഷ്ട പദ്ധതി ഉപേക്ഷിക്കുകയാണ്.'' പതഞ്ചലി ആയുര്‍വേദ കമ്പനി മാനേജിങ് ഡയരക്ടര്‍ ആചാര്യ ബാലകൃഷ്ണ പി.ടി.ഐയോട് പറഞ്ഞു.

കമ്പനി മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുളള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യു.പി സര്‍ക്കാറില്‍ നിന്നും മതിയായ പിന്തുണ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതെസമയം, മതിയായ രേഖകള്‍ സമര്‍പ്പിക്കുന്നതിന് 4 -5 മാസം സമയം നല്‍കിയിട്ടുണ്ടെന്നാണ് ഭക്ഷ്യ സംസ്‌കരണ വകുപ്പ് സെക്രട്ടറി ജെ.പി മീന പറയുന്നത്.

''മതിയായ രേഖകള്‍ സമര്‍പ്പിക്കുന്നതിന് പതഞ്ചലിക്ക് നാല്-അഞ്ച് മാസത്തെ സമയം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയും ബാങ്ക് ലോണും ഉള്‍പ്പടെ നല്‍കുന്നതിനാണ് ഈ കാലാവധി നല്‍കിയത്.'' ജെ.പി മീന പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Story by
Read More >>