കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ 60കാരന്‍ അറസ്റ്റില്‍

Published On: 21 Jun 2018 5:00 AM GMT
കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊന്നകേസില്‍ 60കാരന്‍ അറസ്റ്റില്‍

കൊണ്ടഗോണ്‍: നാല് വയസ്സുള്ള കൊച്ചുമകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 60 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ കൊണ്ടഗോണിലാണ് സംഭവം. കൃത്യം നടത്തിയ ശേഷം മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മൃതദേഹം അടുത്തുള്ള വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചു.

ജൂണ്‍ 11നാണ് സംഭവം നടന്നത്. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ലത്തത് കേസന്വേഷണത്തെ കുഴക്കിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി സമീപത്തുനിന്ന് രക്തം പുരണ്ട ലുങ്കി ലഭിച്ചതാണ് കേസിന് നിര്‍ണായകമായത്. ലുങ്കി 60കാരന്റേതെന്ന് മനസിലാക്കിയ ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. സെക്ഷന്‍ 302 പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

Top Stories
Share it
Top