നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്‍ഡോര്‍ ജില്ലാ മജിസ്ട്രറ്റ് കോടതി വധശിക്ഷയ്ക്ക്...

നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ

ഇന്‍ഡോര്‍: നാല് മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്‍ഡോര്‍ ജില്ലാ മജിസ്ട്രറ്റ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇന്‍ഡോറിലെ രാജ്വാഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. രക്തത്തില്‍ കുതിര്‍ന്ന നിലയില്‍ ഏപ്രില്‍ 20ന് ഉച്ചയ്ക്കാണ്‌ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്‍ഡോറിലെ കെട്ടിടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അമ്മാവനാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി, ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.


പെണ്‍കുട്ടിയുടെ മാതാപിതാക്കളും പ്രതിയും തെരുവില്‍ ബലൂണ്‍ വില്‍ക്കുന്നവരാണ്. സംഭവദിവസം പുലര്‍ച്ചെ ഇന്‍ഡോറിലെ രാജ്വാഡ കോട്ടയ്ക്ക് സമീപത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ സമീപത്തെ കെട്ടിടത്തിലേക്ക് തട്ടികൊണ്ടുപോവുകയായിരുന്നെന്ന്‌ ഇന്‍ഡോറിലെ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച് സി മിശ്ര പറഞ്ഞു. ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ മൃതദേഹം ഇയാള്‍ അവിടെ ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും എച്ച് സി മിശ്ര പറഞ്ഞു.

Story by
Read More >>