പത്ത് വയസുകാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതി അറസ്റ്റില്‍

Published On: 2018-04-20 06:00:00.0
പത്ത് വയസുകാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതി അറസ്റ്റില്‍

റായ്പൂര്‍: ഛത്തീസ്ഗഢിലെ കബീര്‍ദാം ജില്ലയില്‍ പത്ത് വയസുകാരിയെ ബലാത്സംഘം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 25 കാരനായ ഉത്തം സാഹുവാണ് അറസ്റ്റിലായത്. ബുധനാഴ്ച ഗ്രാമത്തിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ വിവാഹവീട്ടിലെ ബഹളത്തിനിടെ പ്രതി കടത്തികൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കിടിച്ച കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം തൊട്ടടുത്തുള്ള ഓവുചാലില്‍ നിന്നാണ് ലഭിച്ചത്. കുണ്ട പോലീസ് സ്റ്റേഷന് സമീപമുള്ള റെഹാത്വ ഗ്രാമവാസിയായ ഉത്തം സാനു വിവാഹത്തില്‍ പങ്കെടുക്കാനാണ് കബീര്‍ദാമില്‍ എത്തിയത്. വരന്റെ സുഹൃത്താണ് ഇയാള്‍.

രാജ്യത്താകമാനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെയും സ്ത്രീകള്‍ക്കുനേരെയും നടക്കുന്ന അക്രമങ്ങളില്‍ വ്യാപക പ്രതിഷേധം ആളിക്കത്തുമ്പോഴാണ് ഒരു പെണ്‍കുട്ടി കൂടി പീഡനത്തിനിരയായത്.

Top Stories
Share it
Top