യുപിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപെടുത്തി

Published On: 17 April 2018 11:30 AM GMT
യുപിയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപെടുത്തി

ലക്‌നൗ: കഠ്‌വ-ഉന്നവോ ക്രൂരതകളുടെ ഞെട്ടലിനു പിന്നാലെ മറ്റൊരു ബലാത്സഗം കൂടി. ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. യു.പിയിലെ ഇതാഹ് ജില്ലയിലാണ് സംഭവം. മാതാപിതാക്കളോടൊപ്പം വിവാഹത്തിന് പങ്കെടുക്കാനെത്തിയ എട്ടുവയസ്സുകാരിയെ അതേ ഗ്രാമത്തിലെ പതിനെട്ടുകാരനായ സോനുവാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

രാത്രി ഒന്നരക്ക് എല്ലാവരും തിരക്കിലായിരുന്ന സമയത്ത് അടുത്തുള്ള പണിതീരാത്ത വീട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മദ്യപിച്ചിരുന്ന ലക്കുകെട്ട പ്രതിയെ പെണ്‍കുട്ടിയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Top Stories
Share it
Top