13കാരിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി

Published On: 7 July 2018 4:00 AM GMT
13കാരിയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി

പട്ന: പതിമൂന്നുകാരിയെ പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും 15 വിദ്യാര്‍ഥികളും കഴിഞ്ഞ ഏഴ് മാസമായി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബീഹാറിലെ ചാപ്രാ ജില്ലയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് മൂന്ന് അധ്യാപകരെയും രണ്ട് വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. പര്‍സാഘട്ട് ഗ്രാമത്തിലെ ദീപേശ്വര്‍ ബാല്‍ ഗ്യാന്‍നികേതന്‍ എന്ന സ്വകാര്യ സ്‌കൂളിലാണ് സംഭവം.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സഹപാഠികളിലൊരാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിദ്യാര്‍ഥി മറ്റ് സഹപാഠികളെ കാണിച്ചു. പിന്നീട് അവരും കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഇതിനേക്കുറിച്ച് പരാതിപ്പെടാനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്റെ അടുത്ത് എത്തിയത്. പരാതി കേട്ട പ്രധാന അധ്യാപകന്‍ രക്ഷിക്കുന്നതിന് പകരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ പരാതി. ഇക്കാര്യമറിഞ്ഞ മറ്റ് രണ്ട് അധ്യാപകരും പീഡിപ്പിച്ചു. 18 പേരുടെയും പേരുകള്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top Stories
Share it
Top