ഇഫ്ത്താർ വിരുന്ന് രാഷ്ട്രപതി ഭവനില്‍ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Published On: 2018-06-06 16:15:00.0
ഇഫ്ത്താർ വിരുന്ന് രാഷ്ട്രപതി ഭവനില്‍ വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മതേതതര മൂല്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുന്നതെന്ന് രാഷ്ട്രപതി ഭവന്‍. നികുതിപ്പണം ചെലവഴിച്ചുകൊണ്ട് ഒരു മതത്തിന്റെയും ആഘോഷങ്ങൾ രാഷ്ട്രപതി ഭവനിൽ വേണ്ടെന്നും രാഷ്ട്രപതി വ്യക്തമാക്കി.

നേരത്തെ രാഷ്ട്രീയ മുസ്‌ലിം മഞ്ച് ആർ എസ് എസ് ആസ്ഥാനത്ത് ഇഫ്ത്താർ വിരുന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ആർ എസ് എസ് നേതൃത്വം തള്ളിയിരുന്നു. സ്മൃതി മന്ദിറില്‍വെച്ച് പരിപാടി നടത്താനായിരുന്നു ഉദ്ദേശ്യം. ‘അത്തരത്തിലുള്ള ഒരു പരിപാടിയും സ്മൃതി മന്ദിറില്‍ നടത്താന്‍ പറ്റില്ലെന്നും സ്മൃതി മന്ദിറില്‍ പരിശീലനക്യാംപ് നടക്കുകയാണെന്നും’ കാണിച്ചാണ് നേതൃത്വം അപേക്ഷ തള്ളിയത്.


കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മഞ്ച് കണ്‍വീനർ മുഹമ്മദ് ഫറൂഖ് ഷെയ്ഖ് ഇഫ്താര്‍ വിരുന്നിന് അനുമതി തേടിക്കൊണ്ട് ആര്‍ എസ് എസ് മഹാനഗര്‍ സംഘചാലക് രാജേഷ് ലോയയ്ക്ക് അപേക്ഷ നല്‍കിയത്.


Top Stories
Share it
Top