രഹസ്യാന്വേഷകര്‍ ഒരിക്കല്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നു

ന്യൂഡല്‍ഹി: പരസ്പര ബഹുമാനം ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ വളരെ അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ രഹസ്യാന്വേഷകര്‍ക്കിടയിലും ഈ പരസ്പര...

രഹസ്യാന്വേഷകര്‍ ഒരിക്കല്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിയിരുന്നു

ന്യൂഡല്‍ഹി: പരസ്പര ബഹുമാനം ബന്ധങ്ങള്‍ നിലനില്‍ക്കാന്‍ വളരെ അനിവാര്യമായിട്ടുള്ള കാര്യമാണ്. ഇന്ത്യ-പാക്കിസ്ഥാന്‍ രഹസ്യാന്വേഷകര്‍ക്കിടയിലും ഈ പരസ്പര ബഹുമാനമുണ്ടായിരുന്നു എന്നത് വിശ്വസിക്കാന്‍ എളുപ്പമല്ലാത്ത യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ചിന്തകള്‍ക്കപ്പുറത്തേക്ക് നീളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ചരിത്രത്തില്‍ കാണാം. 1947 കാലഘട്ടത്തില്‍ നടന്ന ശീത യുദ്ധത്തില്‍ പോലും പരസ്പര ബഹുമാനത്തോടെയുള്ള സഹകരണങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.


ഇപ്പോള്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള കാരണം ഇരു രാജ്യങ്ങളും തമ്മില്‍ പുലര്‍ത്തിയിരുന്ന ബന്ധങ്ങള്‍ രണ്ട് രാജ്യങ്ങളിലെയും മാധ്യമങ്ങള്‍ വലിയ ചര്‍ച്ച വിഷയമാക്കിയിരിക്കുകയാണ് എന്നതാണ്. വ്യത്യസ്ത സമയങ്ങളില്‍ പാക്കിസ്ഥാന്‍-ഇന്ത്യ രഹസ്യാന്വേഷണ വിഭാഗം മേധവിമാരായവര്‍ തമ്മിലുണ്ടായിരുന്ന ബന്ധമാണ് ചര്‍ച്ച വിഷയം.

1999ല്‍ റോ മേധാവിയായിരുന്ന എ.എസ്.ദള്‍ത്, പാക്കിസ്ഥാന്‍ ഐ.എസ്.ഐ മേധവിയായിരുന്ന അസദ് ദുറാനി എന്നിവര്‍ക്കിടയില്‍ ഒരു പരസ്പര ബന്ധമുണ്ടായിരുന്നുവെന്ന് മാധ്യമ പ്രവര്‍ത്തകനായ ആദിത്യ സിന്‍ഹ എഴുതിയ ''സ്പൈ ക്രോണിക്കിള്‍ റോ ഐ.എസ്.ഐ ആന്റ് ദി ഇല്ല്യുഷന്‍ ഒഫ് പീസ്" എന്ന പുസ്തകത്തില്‍ പറയുന്നു. വിസ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അസദ് ദുറാനിയുടെ മകനെ ബോംബെ പോലീസ് അറസ്റ്റ് ചെയ്യതപ്പോള്‍ റോ ഇടപ്പെട്ട് ഒഴിവാക്കിയ കാര്യം പുസ്തകത്തില്‍ ഇതിന് ഉദാഹരണമായി പ്രതിപാദിക്കുന്നു. ദുറാനി ആ സമയത്ത് ജോലിയില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍ ദള്‍തുമായി നല്ല ബന്ധം സുക്ഷിച്ചിരുന്നതിനാല്‍ അദ്ദേഹം അന്ന് റോ തലവനായിരുന്ന രജീന്ദ്രര്‍ ഘനയുമായി സംസാരിക്കുകയായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഇത്തരത്തില്‍ ബന്ധം നിലനിന്നിരുന്നതായി പറയുന്നുണ്ട്.

രാജീവ് ഗാന്ധി ഭരണ കാലത്ത് റോ തലവനായിരുന്ന ആന്ദവര്‍മ്മ അന്നത്തെ ഐ.എസ്.ഐ തലവനായിരുന്ന ലഫ്റ്റനന്റ് ജനറല്‍ ഹമീദ് ഗുളുമായി നിരവധി ഒത്തുതീര്‍പ്പുകള്‍ നടത്തിയിരുന്നതായും പറയുന്നു. മിക്കവാറും വിദേശ കൂടിക്കാഴ്ചകളിലാണ് ഇവര്‍ തമ്മില്‍ ആശയ വിനിമയം നടന്നിരുന്നത്. പിന്നീട് ഫോണിലൂടെ കോഡ് സംഭാഷണത്തിലും അവര്‍ ആശയ വിനിമയം നടത്തിയതായി മാധ്യമങ്ങള്‍ പറയുന്നുണ്ട്. ഇത്തരം ഒത്തുതീര്‍പ്പുകള്‍ നടന്നിരുന്നത് പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെയും പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സിയ ഉള്‍ ഹക്കിന്റെയും അറിവോടെയായിരുന്നെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നത് സിയ മരിക്കുന്നതോടു കൂടിയാണ്.ആനന്ദ് വര്‍മ്മ മരണത്തില്‍ സംശയക്കപ്പെടുന്ന സാഹചര്യവുമുണ്ടായി.

രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതകള്‍ക്കിടയിലും പുലര്‍ത്തുന്ന ഇത്തരം സഹകരണങ്ങള്‍ വലിയ യുദ്ധങ്ങളിലേക്ക് നയിക്കാതിരിക്കാന്‍ സഹായിക്കുന്നതിന്നു എന്നും വിലയിരുത്തലുകള്‍ ഉണ്ടാകുന്നുണ്ട്

Story by
Read More >>