റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ 6.25 ശതമാനമായിരുന്ന നിരക്ക് 6.50 ശതമാനമായി. ഇതോടെ വായ്‌പ പലിശ...

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വർദ്ധിപ്പിച്ചു. ഇതോടെ 6.25 ശതമാനമായിരുന്ന നിരക്ക് 6.50 ശതമാനമായി. ഇതോടെ വായ്‌പ പലിശ നിരക്കുകൾ വർദ്ധിക്കും. നാലുവര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണിലാണ് റിപ്പോ നിരക്കില്‍ കാല്‍ശതമാനം വര്‍ധനവരുത്തിയത്. മോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായിട്ടായിരുന്നു അന്ന് റിപ്പോ നിരക്ക് ഉയർത്തിയത്.

റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാണ്. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തിലും എസ്എല്‍ആര്‍ 19.5 ശതമാനത്തിലും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്.

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ പിടിച്ചുനിര്‍ത്തുകയെന്നത് വെല്ലുവിളിയായാണ് ആര്‍ബിഐ കാണുന്നത്. പണപ്പെരുപ്പം ജൂണില്‍ 5.77 ശതമാനമായി ഉയര്‍ന്നിരുന്നു. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലിയിരുത്തി.

Story by
Read More >>