വായ്പ തിരിച്ചടയ്ക്കാത്ത വമ്പന്‍മാരുടെ പേരു രഹസ്യമാക്കുന്നതിലൂടെ സര്‍ക്കാര്‍ നിയമം ലംഘിക്കുന്നു

വായ്പാ തിരിച്ചടവ് ലംഘിച്ച 2.4 ലക്ഷം കോടി രൂപയോളം വരുന്ന കോര്‍പറേറ്റ് കടങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന...

വായ്പ തിരിച്ചടയ്ക്കാത്ത വമ്പന്‍മാരുടെ പേരു രഹസ്യമാക്കുന്നതിലൂടെ സര്‍ക്കാര്‍ നിയമം ലംഘിക്കുന്നു

വായ്പാ തിരിച്ചടവ് ലംഘിച്ച 2.4 ലക്ഷം കോടി രൂപയോളം വരുന്ന കോര്‍പറേറ്റ് കടങ്ങള്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചോദ്യത്തില്‍ ആരുടെയൊക്കെ കടങ്ങളാണ് എഴുതിത്തള്ളിയതെന്ന് വിവരം പുറത്തുവിടില്ലെന്നാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ 45 ഇ വകുപ്പ് ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നതിനെ വിലക്കുന്നുണ്ടെന്ന് ആര്‍ബിഐ അറിയിച്ചതായാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ ബാങ്ക് തട്ടിപ്പുകളാണ് രാജ്യത്തെ ഇത്തരത്തിലൊരു ചോദ്യത്തിലേക്കും വിവാദത്തിലേക്കും വഴിവച്ചത്.

സര്‍ക്കാര്‍ നടപടി വിവരാവകാശ നിയമത്തിന്റെ ലംഘനവും ആര്‍ബിഐ-ജയന്തിലാല്‍ എന്‍ മിസ്ത്രി കേസില്‍ സുപ്രീംകോടതിയുടെ വിധിക്കെതിരുമാണ്.

വിവരാവകാശ നിയമത്തിന്റെ 22ാം വകുപ്പ് പ്രകാരം ആര്‍ബിഐ ആക്ട്, ബാങ്കിങ് റെഗുലേഷന്‍ ആക്ട്, ഒഫിഷ്യല്‍ സീക്രട്ട്‌സ് ആക്ട് തുടങ്ങിയ നിയമങ്ങളില്‍ അസ്ഥിരമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും സുതാര്യതാ നിയമം അതെല്ലാം അസാധുവാക്കും. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയവരുടെയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് റിസര്‍വ്വ് ബാങ്കില്‍ സമര്‍പ്പിക്കപ്പെട്ട നിരവധി വിവരാവകാശ അപേക്ഷകളാണ് തള്ളിയിരക്കുന്നത്.

Story by
Read More >>