ആ യോഗം അവസാനിച്ചിട്ട് അഞ്ച് ആഴ്ച്ചകള്‍ കഴിഞ്ഞ ശേഷമാണ് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മിനുട്‌സില്‍ ഒപ്പ് വച്ചത്. നോട്ടുനിരോധനത്തെ എതിര്‍ക്കുന്ന 6 പ്രധാന നിരീക്ഷണങ്ങളും മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2016 നവം 7 നാണ് ധനമന്ത്രാലയം നോട്ടുനിരോധനത്തിനുളള നിര്‍ദ്ദേശം ആര്‍.ബി.ഐക്ക് നല്‍കിയത്.

നോട്ടുനിരോധനം: സര്‍ക്കാറിനെതിരെ ആര്‍.ബി.ഐ

Published On: 9 Nov 2018 4:03 AM GMT
നോട്ടുനിരോധനം: സര്‍ക്കാറിനെതിരെ ആര്‍.ബി.ഐ

ന്യൂഡല്‍ഹി: നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം തളളി റിസര്‍വ്വ് ബാങ്ക്. 2016 നവംബര്‍ 8ന് 1000, 500 രൂപാ നോട്ടൂകള്‍ പിന്‍വലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്് ആര്‍.ബി.ഐ അനുമതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് അനുമതി തളളിയതായി റിപ്പോര്‍ട്ട്.

പ്രധാനമന്ത്രിയുടെ ചരിത്രപരമായ പ്രഖ്യാപനത്തിനു 4 മണിക്കൂര്‍ മുമ്പാണ് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് ബാങ്ക് തന്നെ അത് റദ്ദുചെയ്യുകയായിരുന്നു. നവംബര്‍ 8ന് ആര്‍.ബി.ഐ അതിന്റെ 561-ാമത്തെ ബോര്‍ഡ് മീറ്റിങില്‍ നോട്ടുനിരോധനം നല്ലതാണെന്ന് അംഗീകരിക്കുകയായിരുന്നു. പക്ഷെ, അന്നു തന്നെ വളര്‍ച്ചാനിരക്കിനെ അതു ബാധിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

ആ യോഗം അവസാനിച്ചിട്ട് അഞ്ച് ആഴ്ച്ചകള്‍ കഴിഞ്ഞ ശേഷമാണ് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ മിനുട്‌സില്‍ ഒപ്പ് വച്ചത്. നോട്ടുനിരോധനത്തെ എതിര്‍ക്കുന്ന 6 പ്രധാന നിരീക്ഷണങ്ങളും മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2016 നവം 7 നാണ് ധനമന്ത്രാലയം നോട്ടുനിരോധനത്തിനുളള നിര്‍ദ്ദേശം ആര്‍.ബി.ഐക്ക് നല്‍കിയത്. 1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ കളളപ്പണം ഇല്ലാതാകുമെന്നായിരുന്നു മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിന് ആര്‍.ബി.ഐ സര്‍ക്കാറിന് നല്‍കിയ മറുപടി:

''കളളപ്പണത്തില്‍ വലിയ പങ്കും കറന്‍സി രൂപത്തിയാലായിരിക്കില്ല. സ്വര്‍ണ്ണം, റിയല്‍ എസ്റ്റേയ്റ്റ് ബിസിനസ് രൂപത്തിലാണ് കളളപ്പണം നിക്ഷേപിക്കുക. നോട്ടുനിരോധനത്തില്‍ ആ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കില്ല.''

400 കോടി കളളപ്പണം നിലവിലുണ്ട്. 1000,500 രൂപ പിന്‍വലിച്ചാല്‍ അതില്ലാതാക്കാമെന്നായിരുന്നു മന്ത്രാലയത്തിന്റെ കുറിപ്പില്‍ പറഞ്ഞത്.

Top Stories
Share it
Top