കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് ടിടിവി ദിനകരന്‍

ചെന്നൈ: ഡി.എം.കെയുമായുള്ള സഖ്യം വിടുകയാണെങ്കില്‍ അടുത്ത ലോകസഭാ തെരഞ്ഞെടപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് അമ്മ മക്കള്‍...

കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് ടിടിവി ദിനകരന്‍

ചെന്നൈ: ഡി.എം.കെയുമായുള്ള സഖ്യം വിടുകയാണെങ്കില്‍ അടുത്ത ലോകസഭാ തെരഞ്ഞെടപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടിടിവി ദിനകരന്‍. തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ 37 സീറ്റുകളില്‍ പാര്‍ട്ടി വിജയിക്കുമെന്നും ദിനകരന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് സഖ്യം വേണ്ട എന്ന് പറയുന്നില്ല. ഞങ്ങളുമായി സഖ്യത്തിലാകാന്‍ താല്‍പര്യമുള്ള പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നു. ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പാര്‍ട്ടി സജ്ജമാണ് ദിനകരന്‍ പറഞ്ഞു.

സിനിമാ താരം കമല്‍ ഹാസന്റെ മക്കള്‍ നീതി കഴകം അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ദിനകരന്റെ പ്രസ്താവന. കമല്‍ ഹാസന്‍ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയുമായും ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിക്കെതിരായ സഖ്യമായിരിക്കും അടുത്ത തെരഞ്ഞെടുപ്പില്‍ എന്നാണ് ഡി.എം.കെയുടെ പ്രതികരണം.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കും തമിഴ്‌നാട്ടില്‍ വന്‍ പരാജയമായിരുന്നു. ആകെയുള്ള 39 സീറ്റില്‍ 37 ഉം അണ്ണാ ഡി.എം.കെ നേടിയപ്പോള്‍ കോണ്‍ഗ്രസിനും ഡി.എം.കെയ്ക്കും തമിഴ്‌നാട്ടില്‍ നിന്നും പ്രതിനിധികളില്ലാതായി. ഒരു സീറ്റില്‍ ബി.ജെ.പിയും മറ്റൊന്നില്‍ പട്ടാളി മക്കള്‍ കക്ഷിയും നേടി.

Story by
Read More >>