കോണ്‍ഗ്രസ്സ് ദലിത് മുഖ്യമന്ത്രിയെ നിയമിച്ചാല്‍ പിന്തുണയ്ക്കുമെന്ന് സിദ്ധരാമയ്യ

Published On: 13 May 2018 10:30 AM GMT
കോണ്‍ഗ്രസ്സ് ദലിത് മുഖ്യമന്ത്രിയെ നിയമിച്ചാല്‍ പിന്തുണയ്ക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് ഒരു ദലിത് മുഖ്യമന്ത്രിയെ നിയമിക്കുകയാണെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും വഴിമാറാന്‍ താന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. കന്നട ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഹൈക്കമാന്‍ഡിന്റെയും എംഎല്‍എമാരുടെയും അഭിപ്രായം ആരാഞ്ഞശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അഞ്ചു വര്‍ഷത്തിനിടക്ക് ഒരു തരത്തിലുള്ള വിയോജിപ്പും തനിക്ക് നേരിടേണ്ടിക്ക വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി 120ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന്് പ്രത്യാശ പ്രകടിപ്പിച്ച സിദ്ധരാമയ്യ, താന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. ഇതു തന്റെ അവസാനത്തെ തിരഞ്ഞെടുപ്പായിരിക്കുമെന്ന് സിദ്ധരാമയ്യ നേരത്തേ വ്യക്തമക്കിയിരുന്നു.

Top Stories
Share it
Top