റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വെ തള്ളി തരൂര്‍: സ്ത്രീകള്‍ക്ക് അപകടം പിടിച്ച രാജ്യം ഇന്ത്യയല്ല

Published On: 2018-06-29 03:45:00.0
റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ സര്‍വെ തള്ളി തരൂര്‍: സ്ത്രീകള്‍ക്ക് അപകടം പിടിച്ച രാജ്യം ഇന്ത്യയല്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടംപിടിച്ച രാജ്യമാണെന്ന റിപ്പോര്‍ട്ട് തള്ളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബ്രിട്ടനിലെ തോംസണ്‍ ഫൗണ്ടേഷന്‍ പുറത്തുവിട്ട പട്ടികയില്‍ പാകിസ്താന്‍, സിറിയ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ സ്ത്രീകളുടെ അവസ്ഥ ഇന്ത്യയെ അപേക്ഷിച്ച് താരതമ്യേന മെച്ചമാണെന്നും പറയുന്നുണ്ട്.

ഇത് വിശ്വസനീയമല്ലെന്നും തരൂര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ അടുത്തിടെ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഭയാശങ്കകളോടെയാണ് കാണുന്നത്. ഓരോ ഭാരതീയനെയും ലജ്ജിപ്പിക്കുന്നതാണ് ചില സംഭവങ്ങളെന്നും ശശി തരൂര്‍ പറഞ്ഞു.

തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വ്വയിലാണ് ഇന്ത്യയിലെ സ്ത്രീ സുരക്ഷയെ സംബന്ധിക്കുന്ന കണ്ടെത്തലുകളുള്ളത്. യുദ്ധ നടക്കുന്ന അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളെക്കാളും അരക്ഷിതാവസ്ഥ ഇന്ത്യയിലെന്നാണ് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങളും അടിമപ്പണികളും സ്ത്രീ സുരക്ഷയ്ക്കായി കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലാ എന്നതുമാണ് ഇതിനു കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

Top Stories
Share it
Top