ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക്: പരിഹാസവുമായി കോണ്‍ഗ്രസ്

Published On: 28 April 2018 11:30 AM GMT
ചെങ്കോട്ടയുടെ പരിപാലനം സ്വകാര്യ കമ്പനിക്ക്: പരിഹാസവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ പരിപാലനത്തിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചു. ഡാല്‍മിയ ഭാരത് ലിമിറ്റഡുമായാണ് ടൂറിസം വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും അഞ്ച് വര്‍ഷത്തേക്ക് കരാറിലെത്തിയിരിക്കുന്നത്. 25 കോടി രൂപയാണ് കരാര്‍ തുക. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാഷ്ട്രപതി പ്രഖ്യാപിച്ച 'അഡോപ്റ്റ് എ ഹെറിറ്റേജ് സൈറ്റ്' പദ്ധതി പ്രകാരണമാണ് ചെങ്കോട്ടയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള അവകാശം ഡാല്‍മിയ ഗ്രൂപ്പ് നേടിയെടുത്തത്. സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം രാജ്യത്തെ 90ലധികം ചരിത്ര സ്മാരകങ്ങളാണ് ഇത്തരത്തില്‍ സ്വകാര്യ കമ്പനികളെ പരിപാലന ചുമതലയേല്‍പ്പിക്കുന്നത്.

ഏപ്രില്‍ തുടക്കത്തില്‍ കമ്പനി സര്‍ക്കാരുമായി കരാറിലെത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പുറത്തുവരുന്നത്. അടുത്ത ആറുമാസത്തിനകം കുടിവെള്ള കിയോസ്‌കുള്‍, ബെഞ്ചുകള്‍ എന്നിവ സ്ഥാപിക്കും. ശൗചാലയങ്ങളുടെ വികസനം, നടപ്പാതകള്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, 3 ഡി തിയേറ്റര്‍, വാഹനങ്ങളുടെ ചാര്‍ജിങ് കേന്ദ്രം, കഫറ്റീരിയ എന്നിവയാണ് ഡാല്‍മിയയുടെ ഭാവി വികസന പദ്ധതികള്‍.ചെങ്കോട്ടയുടെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുന്ദീപ് കുമാര്‍ പറഞ്ഞു.ഇതോടുകൂടി ടൂറിസം വകുപ്പിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും അനുമതിയോടെ ചെങ്കോട്ടയിലെത്തുന്നവരില്‍നിന്ന് സന്ദര്‍ശക ഫീസ് ഈടാക്കാന്‍ ഡാല്‍മിയക്ക് കഴിയും.

അതേസമയം ചരിത്ര സ്മാരകങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അടുത്തതായി ബിജെപി വാടകയ്ക്ക് നല്‍കാന്‍ പോകുന്ന സ്ഥാപനമേത് എന്ന് ട്വിറ്ററില്‍ പോള്‍ സംഘടിപ്പിച്ചുകൊണ്ടാണിത്.പാര്‍ലമെന്റ്, ലോക് കല്യാണ്‍ മാര്‍ഗ്, സുപ്രീം കോടതി എന്നിങ്ങനെയാണ് ഓപ്ഷനുകള്‍.<

After handing over the Red Fort to the Dalmia group, which is the next distinguished location that the BJP government will lease out to a private entity? #IndiaSpeaks

— Congress (@INCIndia) April 28, 2018

>

Top Stories
Share it
Top