വില്‍ക്കാനുണ്ട് സ്മാരകങ്ങള്‍; വില്‍പ്പനക്ക് വെച്ച സ്മാരകങ്ങളുടെ പട്ടിക

വെബ്ഡസ്‌ക്: ഇന്ത്യയുടെ ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കരാര്‍ പ്രകാരം കൈമാറിയതുപോലെ വില്‍പ്പനക്ക് വെച്ചത് നിരവധി ചരിത്ര...

വില്‍ക്കാനുണ്ട് സ്മാരകങ്ങള്‍; വില്‍പ്പനക്ക് വെച്ച സ്മാരകങ്ങളുടെ പട്ടിക

വെബ്ഡസ്‌ക്: ഇന്ത്യയുടെ ചരിത്ര പ്രാധാന്യമുള്ള ചെങ്കോട്ട ഡാല്‍മിയ ഗ്രൂപ്പിന് കരാര്‍ പ്രകാരം കൈമാറിയതുപോലെ വില്‍പ്പനക്ക് വെച്ചത് നിരവധി ചരിത്ര സ്മാരകങ്ങള്‍. കഴിഞ്ഞ ഏഴു മാസത്തിനിടെ 33 ഏജന്‍സികള്‍ക്ക് കൈമാറ്റം ചെയ്തത് 98 ചരിത്ര സ്മാരകങ്ങളാണ്. ഡല്‍ഹിയിലെ ജന്ദര്‍ മന്ദര്‍, ഒഡീഷ്യയിലെ കൊണാര്‍ക്ക് സൂര്യക്ഷേത്രം. ഔറംഗാബാദിലെ അജന്താ ഗുഹ തുടങ്ങിയ രാജ്യത്തെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളെല്ലാം സര്‍ക്കാര്‍ കൈമാറിയ ലിസ്റ്റിലുള്‍പ്പെട്ടിട്ടുണ്ട്. 25 കോടിരൂപക്കായിരുന്നു ചെങ്കോട്ടയുടെ പരിപാലനത്തിനുള്ള അവകാശം ഡാല്‍മിയക്ക് സര്‍ക്കാര്‍ നല്‍കിയത്. അഞ്ചു വര്‍ഷത്തെ അവകാശമാണ് ഡാല്‍മിയക്കുള്ളത്. സ്മാരക മിത്രം എന്ന പദ്ധതി പ്രകാരമാണ് സ്മാരങ്ങളെ സര്‍ക്കാര്‍ കൈമാറുന്നത്.ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളെ ഗ്രീന്‍, ബ്ലു, ഓറഞ്ച് എന്നീ മൂന്നു നിറങ്ങളില്‍ തരം തിരിച്ചിട്ടുണ്ട്. പ്രധാന വിനോദ സഞ്ചാരമായ കേന്ദ്രമായ താജ്മഹല്‍, ഖുതുബ് മീനാര്‍, കൊണാര്‍ക്ക് ടെമ്പിള്‍, ചെങ്കോട്ട തുടങ്ങിയവ ഗ്രീന്‍ വിഭാഗത്തിലും പൂരാണ കില, ജന്തര്‍ മന്ദര്‍ എന്നിവ ബ്ലൂ വിഭാഗത്തിലും സാഞ്ചി സ്തൂപ, ടിപ്പു പാലസ് തുടങ്ങിയവ ഓറഞ്ച് വിഭാഗത്തിലുമാണ്.

സ്മരക മിത്ര പദ്ധതി പ്രകാരം കൈമാറാന്‍ പോകുന്ന സ്മാരകങ്ങളുടെ ചുരുക്കപട്ടിക ജനത മന്ദിര്‍ ഡെല്‍ഹി (എസ്.ബി.ഐ ഫൗണ്ടേഷന്‍) കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രം, രാജാ റാണി ക്ഷേത്രം ഭുവനേശ്വര്‍, രത്നഗിരി സ്മാരകം(ടി.കെ.ഇന്റര്‍നാഷണല്‍ ലിമിറ്റഡ്) കര്‍ണ്ണാടകയിലെ ഹംമ്പി, ജമ്മുകാശ്മീരിലെ ലേ പാലസ്,ഖുതുബ് മിനാര്‍,മഹാരാഷ്ട്രയിലെ അജന്താ ഗുഹ(യാത്ര ഓണ്‍ലൈന്‍ പ്രൈവറ്റ് ലിമറ്റഡ്)കൊച്ചിയിലെ മട്ടാഞ്ചേരി പാലസ് മ്യൂസിയം(കൊച്ചി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്) ഡെല്‍ഹിയിലെ സഫ്ദര്‍ജങ്ങ് ടമ്പ് (ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്)ഗം ഗോത്രി ക്ഷേത്ര പ്രദേശം, ഗൗമുഖ് വനയാത്ര, ജമ്മുകാശ്മീരിലെ ലഡാക്ക് സ്റ്റോക്കന്‍ഗിരി മല(അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ)ഡെല്‍ഹിയിലെ ആഗ്രസേന്‍ ബയോലി (സ്പെഷല്‍ ഹോളിഡേ ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ്)ഡല്‍ഹിയിലെ പുരാന കില്ല (എന്‍.ബി.സി.സി).

താജ്മഹല്‍ മുതല്‍ ആഗ്രയിലെ ചെങ്കോട്ടയുടെ ചുറ്റുമുള്ള സ്ഥലം,ആഗ്രയിലെ ചെങ്കോട്ട, ഡെല്‍ഹി ചെങ്കോട്ട, ആഗ്രയിലെ ഇത്തിമാദു ദൗല, ഫിറോസ് ഷാ ക്ലോട്ട്ല,ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ട,ഗുന്ദൂരിലെ റോക്ക് കട്ട് ഹിന്ദു അമ്പലം, തെലങ്കാനയിലെ റാംപ്പാ ക്ഷേത്രം,കര്‍ജുരാഹോ ക്ഷേത്രം,(ജി.എം.ആര്‍.സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്)മഹാരാഷ്ട്രയിലെ എലഫന്റാ ക്ഷേത്രം,ജൈഗ്രാ കോട്ട അന്തേരി,കോലബാ കോട്ട മുംബൈ,സസൂണ്‍ ഡോക്സ് മുംബൈ,ഓള്‍ഡ് ഗോവ ചര്‍ച്ച്,ബേക്കല്‍ കോട്ട കാസര്‍ക്കോട് (ദ്രിഷ്തി ലൈഫ്സേവിങ്ങ് പ്രൈവറ്റ് ലിമിറ്റഡ്)ഹൈദരാബിദിലെ ചാര്‍ മിനാര്‍, അന്താവല്ലിയിലെ റോക്ക് കട്ട് ഹിന്ദു ക്ഷേത്രം (ഐ.ടി.സി ഹോട്ടല്‍)കോണാര്‍ക്കിലെ സൂര്യ ക്ഷേത്രം,ചെങ്കോട്ട,ഭൂവനേശ്വറിലെ ഉദയഗിരി ഖാന്ദാഗിരി സൈറ്റ്സ്, ആന്ധ്രയിലെ ഗാന്ധിക്കോട്ട,ബൈജാപൂരിലെ ഗോള്‍ ഗുംബാസ്,ഡെല്‍ഹിയിലെ കോട്ട്ല ഫിറോസ് ഷാ, (ഡാല്‍മിയ ഭാരത്)ഡെല്‍ഹിയിലെ വാസന്ത് കുഞ്ചിലെ ജൈവവൈവിധ്യ പാര്‍ക്ക് (ആര്‍ച്ചര്‍&എയ്ഞ്ചല്‍)കരോള്‍ബാഗിലെ ഭുലി ഭാദിയാരി (സജ്ഞയ് ചാബ്ര)രാജസ്ഥാനിലെ ജയ്സാല്‍മെര്‍ കോട്ട(ഐ.ലൗ ഫൗണ്ടേഷന്‍)മുംബൈയിലെ എലഫെന്റ ഗുഹ (മഹേഷ് എന്റര്‍പ്രസസ്&ഇന്ത്യ ഇന്‍ഫ്ര)

ഡല്‍ഹിയിലെ ആദം ഖാന്‍ ശവകുടീരം(ബ്ലുബെല്‍സ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍)ബിഹാറിലെ മഹാബോധി ക്ഷേത്രം,സാഞ്ചി സ്തുപ ഗ്രൂപ്പ് സമാരകങ്ങള്‍,നളന്ദയുടെ പുരാതന അവശിഷ്ടങ്ങള്‍(യെസ് ബാങ്ക്)ജയ്പൂരിലെ അമര്‍ കോട്ട,കുംഭല്‍ഗഡ് കോട്ട,ഫരീദാബാദിലെ സൂരജികുന്ദ്,ഖാന്‍ ഐ ഖഹാന്‍ ഡല്‍ഹി,ടിപ്പു പാലസ് ബംഗളുരു,ഗോവയിലെ ബാസിലിക്ക ബോം ജീസസ്(വി.റിസോട്ട്സ്)ഹൂമയൂണ്‍ ശവകുടീരം,ഖുതുബ് ഷാഹി ശവകുടീരം,ഹൈദരാബാദ് (ആഖാഖാന്‍ ട്രസ്റ്റ് ഓഫ് കള്‍ച്ചര്‍) ചെങ്കോട്ട ഡല്‍ഹി,അബ്ദുല്‍ റഹീം ഖാന്‍-ഐ ഖഹാന്‍ ഡല്‍ഹി (ഇന്റ് ഗ്ലോബ് ഫൗണ്ടേഷന്‍)


Story by
Read More >>