ജെ.എന്‍.യു ഡീന്‍ ഉള്‍പ്പടെ നാലു ചെയര്‍പേഴ്‌സണ്‍മാരെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി

Published On: 2018-04-28 04:45:00.0
ജെ.എന്‍.യു ഡീന്‍ ഉള്‍പ്പടെ നാലു ചെയര്‍പേഴ്‌സണ്‍മാരെ പുറത്താക്കിയ നടപടി കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: നിര്‍ബന്ധിത ഹാജര്‍ സംവിധാനം അംഗീകരിക്കാത്തതിന്റെ പേരില്‍ ജെഎന്‍യു വൈസ് ചാനസലര്‍ ഏഴു ഡീന്‍മാരെയും ചെയര്‍പേഴ്‌സണ്‍മാരെയും പുറത്താക്കി ഒരു മാസം പിന്നിടുമ്പോള്‍ ഒരു ഡീനിനെയും നാലു ചെയര്‍പേഴ്‌സണ്‍മാരെയും ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്.

ഉത്തരവിനോടുള്ള പ്രതികരണമറിയിക്കാന്‍ ജെഎന്‍യു ഭരണസമിതിക്ക് ഹൈക്കോടതി നോട്ടീസയച്ചു. മെയ് 11നാണ് കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നത്. അക്കാഡമിക് കൗണ്‍സിലിന്റെ 144ാം വകുപ്പു പ്രകാരം ഹാജര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഭരണസമിതി ധൃതിയില്‍ നടപ്പിലാക്കിയതിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

ഹരജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്. കേസ് അവസാനിക്കുന്നതോടെ പരാതിക്കാര്‍ സര്‍വകലാശാലയുടെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകുമെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കവിത സിങ്, ഉദയ് കുമാര്‍, ദീര്‍ സാരംഗി, പ്രദീപ് കുമാര്‍ ദത്ത, സുചേത മഹാജന്‍ എന്നിവരെയാണ് ജോലിയില്‍ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

Top Stories
Share it
Top