യന്ത്രത്തകരാര്‍: കൈരാനയിലെ 73 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

Published On: 30 May 2018 3:15 AM GMT
യന്ത്രത്തകരാര്‍: കൈരാനയിലെ 73 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

ന്യൂഡല്‍ഹി: വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ കൈരാന മണ്ഡലത്തിലെ 73 പോളിംഗ് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്ന കൈരാനയില്‍ 54.17ശതമാനമായിരുന്നു പോളിംഗ്.

ബിജെപിക്കും പ്രതിപക്ഷ കക്ഷികള്‍ക്കും നിര്‍ണായകമായ മണ്ഡലമാണ് കൈരാന. കൈരാനയ്ക് പുറമെ മഹാരാഷ്ട്രയിലെ ഭണ്ഡര-ഗോണ്ടിയയിലും ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

യന്ത്രത്തകരാര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ റീപോളിംഗ് ആവശ്യം ഉന്നയിച്ചത്. ചൂടിന്റെ കാഠിന്യം മൂലമാണ് യന്ത്രത്തകരാര്‍ എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

Top Stories
Share it
Top