ദളിത് ഉണര്‍വ് പ്രേരകശക്തിയായി; അംബേദ്കറിന്റെ പ്രബുദ്ധ ഭാരതം വീണ്ടും ആരംഭിച്ചു

പൂനെ : 1956ല്‍ അംബേദ്ക്കറുടെ മരണത്തോടെ നിലച്ചുപോയ പ്രബുദ്ധ ഭാരതം പത്രത്തിന്റെ ശബ്ദം വീണ്ടും ഉയരുന്നു. 1960തിലും 1980തിലും 90ലും...

ദളിത് ഉണര്‍വ് പ്രേരകശക്തിയായി; അംബേദ്കറിന്റെ പ്രബുദ്ധ ഭാരതം വീണ്ടും ആരംഭിച്ചു

പൂനെ : 1956ല്‍ അംബേദ്ക്കറുടെ മരണത്തോടെ നിലച്ചുപോയ പ്രബുദ്ധ ഭാരതം പത്രത്തിന്റെ ശബ്ദം വീണ്ടും ഉയരുന്നു. 1960തിലും 1980തിലും 90ലും പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിടത്ത് നിന്നാണ് 2017 ല്‍ തുടങ്ങിയ ശ്രമം വിജയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പൂനെയിലെ ഷാനിവര്‍വാഡയിലെ ചെറിയ ഓഫീസ് മുറിയില്‍ അംബേദ്ക്കറിന്റെ ആശയങ്ങള്‍ പിന്‍തുടരുന്ന ഒരു കൂട്ടം അംബേദ്കറൈറ്റുകളുടെ ശ്രമമാണ് പ്രബുദ്ധ ഭാരതത്തെ വീണ്ടെടുത്തത്.

അംബേദ്ക്കറുടെ പൗത്രനും ഭാരതി ബഹുജന്‍ മഹാസംഗ് നേതാവുമായ പ്രകാശ് അംബേദ്ക്കറിന്റെയും അദ്ദേഹത്തിന്റെ മകന്‍ സുജിത്തിന്റെയും നേതൃത്വത്തിലാണ് 16 പേജുള്ള മറാത്തി പത്രം പുനരാരംഭിക്കുന്നത്. വീണ്ടും പ്രചാരത്തിലെത്തി ആറ് മാസത്തിനിടെ മഹാരാഷ്ട്രയില്‍ 28000 കോപ്പികളുടെ പ്രചാരം നേടി പ്രബുദ്ധ ഭാരതം. ഏപ്രില്‍ 14ന് അംബേദ്ക്കറിന്റെ 127ാം ജന്മദിനത്തില്‍ പുതിയ വെബ്സൈറ്റും ആരംഭിച്ചു. സമൂഹിക നീതിക്കായുള്ള ഒരു ഉപകരണമായിട്ടാണ് അംബേദ്ക്കര്‍ മാദ്ധ്യമങ്ങളെ കണ്ടിരുന്നത്. നാലു പതിറ്റാണ്ടായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി പത്രങ്ങളും അദ്ദേഹം തുടങ്ങി. 1920തില്‍ മൂക് നായക് എന്ന പത്രം തുടങ്ങിയ അംബേദ്ക്കര്‍ ബഹിഷ്‌കൃത് ഭാരത്, സമത, ജനത, പ്രബുദ്ധ കേരളം എന്നിവ തുടങ്ങി. ബുദ്ധമതത്തിലേക്ക് മാറിയതിനു ശേഷം ജനതയുടെ പേര് പ്രബുദ്ധ ഭാരത് എന്നാക്കുകയായിരുന്നു. 1956ലെ അംബേദ്ക്കറുടെ മരണശേഷം സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് പത്രം നിര്‍ത്തുകയായിരുന്നു.

അദ്ദേഹത്തിന്റെ മകന്‍ യശ്വന്ത് പത്രം തുടങ്ങാന്‍ പല തവണ ശ്രമിച്ചെങ്കിലും പെട്ടന്ന് തന്നെ നിര്‍ത്തുകയാണുണ്ടായത്. ബഹുജന്‍ സമുദായത്തിന് മുഖ്യധാരയില്‍ ഒരുപങ്കുമില്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു നേരെയുള്ള അതിക്രമങ്ങളും വിവേചനങ്ങളും വര്‍ദ്ധിക്കുന്ന കാലത്ത് സ്വന്തമായൊരു ഇടം കണ്ടെത്താണം എന്ന തിരിച്ചറിവാണ് ഇതിന് പിന്നിലെന്ന് സുജിത്ത് അംബേദ്ക്കര്‍ പറഞ്ഞു.

Story by
Read More >>